video
play-sharp-fill

Saturday, May 17, 2025
Homeflashവാളയാറിൽ ദലിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാൻ...

വാളയാറിൽ ദലിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വാളയാറിൽ ദലിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം. പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്.സർക്കാരിന്റെയും പെൺകുട്ടികളുടെ മാതാവിന്റെയും ഹരജി പരിഗണിച്ചാണ് ഹൈക്കോതിയുടെ ഉത്തരവ്. കേസിൽ പ്രതിയാക്കപ്പെട്ടിട്ടുള്ള ആറുപേരെയും അറസ്റ്റു ചെയ്തു. കീഴ്‌ക്കോടതിയിൽ
ഹാജരാക്കാനാണ് ഉത്തരവ്.ഇത്തരത്തിൽ ഹാജരാക്കുന്ന പ്രതികൾക്ക് കീഴ്ക്കോടതിയിൽ നിന്നും ജാമ്യം തേടാൻ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

2017 ജനുവരി, മാർച്ച് മാസങ്ങളിലായിട്ടായിരുന്നു വാളയറിലെ സഹോദരിമാരായ ദലിത് പെൺകുട്ടികളെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പീന്നീട് പലപ്പോഴായി ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് വിചാരണ കോടതി ഇവരെ വെറുതെ വിട്ടിയച്ചു.ഇതിനെതിരെ പെൺകുട്ടികളുടെ മാതാവ് ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ദൃക്സാക്ഷികളുടെ മൊഴിപോലും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടതെന്ന് ഹരജിയിൽ ആരോപണം. അന്വേഷണത്തിൽ പോരായ്കളുണ്ടായിട്ടുണ്ട്. വിചാരണ കോടതി തെളിവുകൾ വേണ്ടവിധം പരിഗണിച്ചിച്ചിട്ടില്ലെന്നുും ഹർജിയിൽ ചൂണ്ടിക്കാട്ടി.ശരിയായ വിചാരണ നടക്കുന്നതിനു വിചാരണ കോടതി വേണ്ടവിധത്തിൽ ഇടപെട്ടിട്ടില്ല.

 

രാഷ്ട്രീയപാർട്ടി നേതാക്കൻമാരുടെ സമ്മർദ്ദത്തിനു വഴങ്ങി കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു അന്വേഷണം സംഘം ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചു. പ്രത്യേക പബ്ലിക് പ്രോസിക്യുട്ടറെ നിയമിച്ചു കേസിൽ ശരിയായ വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.അന്വേഷണത്തിൽ പൊലിസിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.ആദ്യത്തെ പെൺകുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയിൽ പൊലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന വിധത്തിലാണ് സർക്കാർ ഹൈക്കോടതിയിൽ റിപോർട്ട് നൽകിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments