video
play-sharp-fill

ഒന്നാം സമ്മാനം 75 ലക്ഷം അടിച്ചതറിയാതെ ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു ; ഒടുവിൽ രക്ഷയായത് സി.സി.ടി.വി ദൃശ്യങ്ങൾ

ഒന്നാം സമ്മാനം 75 ലക്ഷം അടിച്ചതറിയാതെ ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു ; ഒടുവിൽ രക്ഷയായത് സി.സി.ടി.വി ദൃശ്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെ ടിക്കറ്റ് കീറി കുപ്പയിലെറിഞ്ഞു. വട്ടപ്പാറ വേങ്കോട് സ്വദേശി വിക്രമൻ നായർക്കാണ് ലക്കിസെന്ററിലെ സിസി ടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് 75 ലക്ഷം കൈയിലെത്തുന്നത്.

നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ശ്രീഭഗവതി ലക്കി സെന്ററിൽ നിന്നും മൂന്നിന് ഇയാളെടുത്ത ടിക്കറ്റിനാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനം.ഇയാൾ ആറ് ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നു. ഫലം പരിശോധിച്ചെങ്കിലും ഒന്നാം സമ്മാനം കിട്ടിയ കാര്യം ശ്രദ്ധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങൾ ഇല്ലാത്തതിനാൽ ടിക്കറ്റ് വലിച്ചുകീറി എറിയുകയായിരുന്നു. തന്റെ കടയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞ കടയുടമ ലക്ഷാധിപതിയെ കാത്തിരിക്കുകയായിരുന്നു.

ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞും ഇയാൾ എത്താത്തതോടെയാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. അപ്പോഴാണ് വിക്രമൻ നായർ ടിക്കറ്റ് കീറിയെറിയുന്നത് കണ്ടത്. കുപ്പയിൽ തപ്പിയപ്പോൾ കീറിയ ലോട്ടറി ടിക്കറ്റും കണ്ടെത്തുകയായിരുന്നു. ലോട്ടറി ഓഫീസിൽ ഹാജരാക്കിയ ടിക്കറ്റ് പരിശോധിച്ച് അധികൃതർ ഉറപ്പുവരുത്തി.