play-sharp-fill
ഇറഞ്ഞാലിലെ റോഡിലെ പൈപ്പ് പൊട്ടൽ പരിഹരിച്ചു: വാട്ടർ അതോറിറ്റി കോട്ടയം നഗരത്തിലെ ജലവിതരണം പുനസ്ഥാപിച്ചു; തിങ്കളാഴ്ച നഗരത്തിൽ വെള്ളം മുടങ്ങില്ല

ഇറഞ്ഞാലിലെ റോഡിലെ പൈപ്പ് പൊട്ടൽ പരിഹരിച്ചു: വാട്ടർ അതോറിറ്റി കോട്ടയം നഗരത്തിലെ ജലവിതരണം പുനസ്ഥാപിച്ചു; തിങ്കളാഴ്ച നഗരത്തിൽ വെള്ളം മുടങ്ങില്ല

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിലെ കുടിവെള്ള വിതരണം ഒരു ദിവസം മുഴുവൻ മുടക്കിയ പൈപ്പ് പൊട്ടൽ തകരാർ വാട്ടർ അതോറിറ്റി പരിഹരിച്ചു. ഇന്നലെ ഉച്ചയോടെ പൈപ്പ് പൊട്ടൽ പരിഹരിച്ച വാട്ടർ അതോറിറ്റി, തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ശുദ്ധജല വിതരണം പുനസ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ഇറഞ്ഞാൽ- പൊൻപള്ളി റോഡിൽ പൊട്ടിയ പൈപ്പ്ലൈൻ ഇതുവരെയും നന്നാക്കാൻ വാട്ടർ അതോറിറ്റിയ്ക്കു സാധിച്ചിട്ടില്ല. ഈ പൈപ്പ് ലൈൻ നന്നാക്കി വെള്ളം കടത്തിവിടാൻ സാധിക്കാത്ത വാട്ടർ അതോറിറ്റി, മറ്റൊരു ലൈനിലൂടെ വെള്ളം കടത്തിവിടുകയായിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കുടിവെള്ള വിതരണം പൂർവ സ്ഥിതിയിൽ ആക്കാൻ സാധിക്കുമെന്നു വാട്ടർ അതോറിറ്റി ഉറപ്പു പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പൈപ്പ് ലൈനുകളിൽ നിലവിൽ ഉപയോഗിക്കാത്ത ലൈനിലൂടെ വെള്ളം കടത്തിവിട്ടാണ് ഞായറാഴ്ച നാലുമണിയോടെ ജലവിതരണം പുനസ്ഥാപിച്ചത്. പൂവത്തുമ്മൂട്ടിൽ നിന്ന് കോട്ടയം നഗരത്തിലെ ഓവർഹെഡ് ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനുകളിൽ ഒന്ന് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പൊട്ടിയത്. തുടർന്ന് റോഡിന്റെ കോൺക്രീറ്റ് അടക്കം വലിയൊരു ഭാഗം പൂർണമായി തകർന്നിരുന്നു.

ഇതോടെ ഒരു വശത്തുകൂടി മാത്രമാണ് വാഹനം കടന്നുപോയിരുന്നത്. ഈ റോഡിലെ തകരാർ പരിഹരിക്കാനും വാട്ടർ അതോറിറ്റിയ്ക്കു ഇനിയും സാധിച്ചിട്ടില്ല.
നഗരത്തിലേക്കു വെള്ളം എത്തിക്കാൻ മൂന്നു പൈപ്പ് ലൈനുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം മാത്രമേ ഉപയോഗിക്കുന്നുളളൂ. ഒരെണ്ണം പൊട്ടിയതോടെ സമാന്തരമായുള്ള മറ്റൊരു ലൈനിലൂടെ വെള്ളം കടത്തിവിടുകയായിരുന്നു.

നിലവിൽ പൊട്ടിയ പൈപ്പ് ഇപ്പോൾ നന്നാക്കേണ്ടെന്ന തീരുമാനത്തിലാണ്. റബ്ബർബോർഡ് പാലത്തിന്റെ പണിക്കായി ഈ പൈപ്പ്ലൈൻ മാറ്റികൊടുക്കേണ്ടതുണ്ട്. അതുെകാണ്ട് അതിനുശേഷം പണി നടത്താനാണ് തീരുമാനം. തകർന്ന വാട്ടർ അതോറിറ്റിയുടെ ചുമതലയിലുള്ള റോഡ് കോൺക്രീറ്റ്ചെയ്ത് ഉടൻ ഗതാഗതയോഗ്യമാക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.