ആരോഗ്യവകുപ്പ് നൽകുന്ന ഓരോ നിർദേശങ്ങളും കൃത്യമായി പാലിക്കണം: പൊതുരംഗത്തേക്ക് തിരിച്ചുവരുന്നെന്ന സൂചന നൽകി വി എസ് അച്യുതാനന്ദൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് നൽകുന്ന ഓരോ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി ശുചിത്രം പരമാവധി പാലിക്കുക, കൂട്ടം കൂടുന്നതിലും സന്ദർശനങ്ങൾ നടത്തുന്നതിലും മിതത്വം പാലിക്കുക, എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുക എന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം രോഗ്യം വീണ്ടെടുത്ത് പൊതുരംഗത്തേക്ക് തിരിച്ചുവരുന്നെന്ന സൂചനയും അദ്ദേഹം നൽകുന്നു്. ചികിത്സയിലായിരുന്ന അദ്ദേഹം ഏറെ നാളായി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
വിഎസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
പ്രിയമുള്ളവരേ,
കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞാൻ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളിൽ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാടിനെ നടുക്കിയ കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി നിലനിൽക്കുന്നതിനാൽ, എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദർശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്തം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.