video
play-sharp-fill

നഗരമധ്യത്തിലെ കെട്ടിടത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്ന ശേഖരം കണ്ടെത്തി: അമ്പതിനായിരം രൂപയോളം വില വരുന്ന പുകയില ഉൽപ്പന്നമാണ് പിടിച്ചെടുത്തത്

നഗരമധ്യത്തിലെ കെട്ടിടത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്ന ശേഖരം കണ്ടെത്തി: അമ്പതിനായിരം രൂപയോളം വില വരുന്ന പുകയില ഉൽപ്പന്നമാണ് പിടിച്ചെടുത്തത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ നിന്നും 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. എം.സി റോഡിൽ രമ്യ തീയറ്റർ എതിർവശത്തു നിന്നും ടിബി റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള ചെറിയ വഴിയിലുള്ള കെട്ടിടത്തിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

 

കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് ഉള്ള സ്റ്റെയർകേസിന്റെ ഷട്ടറിന് സമീപമാണ് ഇത് സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരവിന്ദ് കെജ്രിവാൾ ട്രസ്റ്റ് അംഗങ്ങൾ രാവിലെ ഓഫീസിൽ എത്തിയപ്പോൾ അസ്വാഭാവികമായി വച്ചിരുന്ന ചാക്കുകെട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഴിച്ചു നോക്കിയപ്പോഴാണ് നിരോധിത ലഹരി വസ്തുക്കൾ ആണെന്ന് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉടൻ തന്നെ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഇവരെത്തി ഇവ ഏറ്റെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ എത്തിച്ച ഹാൻസ് , കൂൾ എന്നിങ്ങനെയുള്ള നിരോധിത ഉൽപന്നങ്ങളാണ് ഇതെന്ന് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജി രാജ് പറഞ്ഞു.30 കിലോ തൂക്കമുള്ള ഇവയിൽ 1800 പാക്കറ്റുകളുണ്ട്.

 

തമിഴ്‌നാട്ടിൽ നിന്നും നിസാര വിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് വിൽക്കുമ്പോൾ അമ്പതിനായിരം രൂപയിലധികം വില ലഭിക്കും എന്നും ഇവർ അറിയിച്ചു. ലഹരി വസ്തുക്കൾ ഇവിടെ എത്തിച്ച് സൂക്ഷിച്ചവരെ കുറിച്ച് സൂചന ലഭിച്ചതായും എക്‌സൈസ് സംഘം അറിയിച്ചു.