
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി . പെട്രോളിന്റെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.
അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചതിലൂടെ ഇന്ത്യയിൽ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചിരിക്കുന്നത്. റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടി. ഇതോടെ റോഡ് സെസ് 10 രൂപയായി വർദ്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group