video
play-sharp-fill

വീണ്ടും സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചു: കൊറോണ ബാധ സ്ഥിരീകരിച്ചത് രണ്ടു പേർക്ക്; കോട്ടയത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

വീണ്ടും സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചു: കൊറോണ ബാധ സ്ഥിരീകരിച്ചത് രണ്ടു പേർക്ക്; കോട്ടയത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും എത്തിയ വിദേശ പൗരൻ അടക്കം രണ്ടു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇതിൽ ഒരാൾ യു.എ.ഇയിൽ നിന്നെത്തിയ മലയാളിയും മറ്റൊരാൾ വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റലി സ്വദേശിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 10 നു സാംപിൾ ശേഖരിച്ച നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. രോഗലക്ഷണങ്ങളെ തുടർന്നാണു പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടു വന്നു സാംപിൾ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് വർക്കലയിലേക്കു തിരിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.

ഇതിനിടെ കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും ദുബായിൽനിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഇവർ ഉൾപ്പെടെ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 പേരും ജില്ലാ ആശുപത്രിയിൽ ഒരാളുമാണുള്ളത്. പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നാലു പേരെ ഹോം ക്വാറൻറയിനിൽനിന്ന് ഒഴിവാക്കി. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും ഉൾപ്പെടെ 155 പേർക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പർക്കമില്ലാതെ വീട്ടിൽ കഴിയാൻ നിർദേശം നൽകി.

രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ(പ്രൈമറി കോൺടാക്ട്‌സ്) 11 പേരും പ്രൈമറി കോൺടാക്ടുകളുമായി ഇടപഴകിയ 51 പേരും(സെക്കൻഡറി കോൺടാക്ട്‌സ്) ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ ഹോം ക്വാറൻറയിനിൽ ഉള്ളവരുടെ എണ്ണം 1051 ആയി.

കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകളായി 112 പേരെയും സെക്കൻഡറി കോൺടാക്ടുകളായി 427 പേരെയുമാണ് ജില്ലയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ഒൻപതു പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 68 സാമ്പിളുകൾ ജില്ലയിൽനിന്ന് അയച്ചു. ഇവയുടെ നിലവിലെ സ്ഥിതി ഇങ്ങനെ: പോസിറ്റീവ്-2, നെഗറ്റീവ്-36, പരിശോധനാ ഫലം വരാനുള്ളത്-27, തള്ളിയത്-3.

ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ യാത്രയുമായി ബന്ധപ്പെട്ട ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കോൾ സെൻററിലേക്ക് വിളിച്ചത് 52 പേർ.

ഇവരിൽ അഞ്ചു പേർ രോഗ ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും(പ്രൈമറി കോൺടാക്ട്‌സ്) 47 പേർ പ്രൈമറി കോൺടാക്ട്‌സുമായി ഇടപഴകിയ സെക്കൻഡറി കോൺടാക്ടുകളുമായിരുന്നു. ഇവവർക്ക് ആരോഗ്യവകുപ്പ് ഹോം ക്വാറൻറയിൻ നിർദേശിച്ചിട്ടുണ്ട്.

കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ സംശയ നിവാരണത്തിനും സഹായത്തിനുമായി ഇതുവരെ ലഭിച്ചത് 543 കോളുകളാണ്. ഇന്നലെ മാത്രം 50 കോളുകൾ ലഭിച്ചു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെയും വ്യാജ സന്ദേശങ്ങളുടെയും നിജസ്ഥിതി വാട്‌സപ്പ് മുഖേന പരിശോധിക്കാം. ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക നമ്പർ ഏർപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിൻറെ ശ്രദ്ധയിൽ പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം.

വീഡിയോകൾ, ചിത്രങ്ങൾ, ശബ്ദസന്ദേശങ്ങൾ തുടങ്ങിയവ 7593843695 എന്ന നമ്പരിലേക്കാണ് അയയ്‌ക്കേണ്ടത്.