play-sharp-fill
തൃശൂരിൽ കൊറോണ വൈറസ് ബാധിതൻ ശോഭാ മാളിലും ഒരു കല്യാണ നിശ്ചയത്തിലും പങ്കെടുത്തു ; ജില്ലാ കളക്ടർ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; എട്ടുമാസം പ്രായമായ കുട്ടിയടക്കം 385 പേർ നിരീക്ഷണ പട്ടികയിൽ

തൃശൂരിൽ കൊറോണ വൈറസ് ബാധിതൻ ശോഭാ മാളിലും ഒരു കല്യാണ നിശ്ചയത്തിലും പങ്കെടുത്തു ; ജില്ലാ കളക്ടർ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; എട്ടുമാസം പ്രായമായ കുട്ടിയടക്കം 385 പേർ നിരീക്ഷണ പട്ടികയിൽ

സ്വന്തം ലേഖകൻ

തൃശൂർ: കെറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശി സഞ്ചരിച്ച റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കോവിഡ് 19 ബാധിതരായ റാന്നി സ്വദേശികളൊടൊപ്പം ദോഹയിൽ നിന്ന് നാട്ടിലേക്ക് വിമാന യാത്ര ചെയ്ത ആൾ സഞ്ചരിച്ച റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.

ശോഭാ മാളിലെ വിവിധ കടകളിലും സ്വകാര്യ ക്ലിനിക്കിലും സന്ദർശനം നടത്തിയതായും ഒരു കല്യാണ നിശ്ചയത്തിൽ പങ്കെടുത്തതായും തൃശൂർ ജില്ലാ കളക്ടർ ഷാനവാസ് അറിയിച്ചു. തൃശൂർ സ്വദേശിയുമായി ഇടപഴകിയ 385പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ ചാവക്കാടുളള ഇദ്ദേഹത്തിന്റെ ബന്ധുവും എട്ടുമാസം പ്രായമുളള കുട്ടിയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം തീയതിയാണ് തൃശൂർ സ്വദേശി ശോഭാ മാളിൽ വന്നത്. മൂന്നു നാലു കടകളിൽ കയറിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണി വരെ അവിടെ ചെലവഴിച്ച തൃശൂർ സ്വദേശി മാക്‌സ്, സ്പാൻ, വിസ്മയ് തുടങ്ങിയ കടകൾ സന്ദർശിച്ചതായി കളക്ടർ അറിയിച്ചു. തുടർന്ന് വെസ്റ്റ്‌ഫോർട്ടിലെ ലിനൽ ക്ലബിൽ പോയി. വൈകീട്ട് പെരിഞ്ഞനത്തുളള ഡോക്ടർ സുരേഷ് കുമാറിന്റെ ക്ലിനിക്കിൽ പോയി കൺസൾട്ട് ചെയ്തു. പിന്നീട് തൊട്ടടുത്തുളള റെസ്റ്റോറന്റിൽ പോയി ഭക്ഷണവും കഴിച്ചാണ് മടങ്ങിയതെന്ന് കളക്ടർ പറഞ്ഞു. ഇതിന് മുൻപ് മാർച്ച് മൂന്നിന് ഇദ്ദേഹം കൊടുങ്ങല്ലൂരിലെ തിയേറ്ററിലും സന്ദർശിച്ചിട്ടുണ്ട്.

എട്ടാം തീയതിയാണ് പാവറട്ടിയിലുളള കല്യാണനിശ്ചയത്തിൽ പങ്കെടുത്തത്. അന്നാണ് ഇറ്റലിയിൽ നിന്നെത്തിയവരൊടൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനുളള നിർദേശം നൽകിയത്. ഇതനുസരിച്ച് ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായും കളക്ടർ അറിയിച്ചു. സ്വന്തം വാഹനത്തിലാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്.

കൂടാതെ കൊറോണ വൈറസ് ബാധിതന്റെ കുടുംബത്തോടും അടുത്ത വീടുകളിലുളളവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതായും കളക്ടർ പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി പത്തുപേരടങ്ങുന്ന സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി