ദമ്പതികളുടെ മരണം; കുറ്റക്കാർക്കെതിരെ നടപടി വേണം: മഞ്ഞക്കടമ്പിൽ
സ്വന്തം ലേഖകൻ
കോട്ടയം: CPM നേതാവും ചങ്ങനശ്ശേരി മുൻസിപ്പൽ കൗൺസിലറും അയ സുനിൽ കുമറാണ് തങ്ങളുടെ മരണത്തിന് ഉത്തരവാധി എന്നും, കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് പോലും എടുക്കാതെ രാവിലെ 9 മണി മുതൽ രാത്രി മണി വരെ തന്നെ പോലീസ് ക്രൂരമായി മർദ്ധിച്ച് കുറ്റം സമ്മതിപ്പിച്ച് എഴുതിവയ്പ്പിക്കുകയും പണം ഉടൻ നൽകണമെന്ന് പോലീസ് നിർബന്ധിക്കുകയും ചെയ്യുകയും അല്ലത്തപക്ഷം കേസിൽ കുടുക്കും എന്ന ഭീഷണിപ്പെടുത്തി എന്നും. മറ്റ് ഒരു മാർഗവും ഇല്ലാത്തതിനാൽ താനും ഭാര്യയും മരിക്കുകയാണ് എന്ന് ആത്മഹത്യ കുറിപ്പ് എഴുതുകയും, മരിക്കുന്നതിന് മുമ്പ് ബന്ധുക്കളെ ഫോണിൽ വിവരങ്ങൾ അറിയുകയും ചെയ്ത സാഹചര്യങ്ങളുടെ അടിസ്ഥാത്തിൽ കുറ്റക്കാരനായ കൗൺസിലർക്കെതിരെയും, പോലീസുകാർക്കെതിരെയും മുഖം നോക്കതെ നടപടി സ്വീകരിക്കണം എന്നും. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. അതിരമ്പുഴയിൽ സ്വന്തം വീട്ടിൽ നിന്നും അക്രമികൾ പിടിച്ചു കൊണ്ടുപോയി മർദ്ധിച്ച് കൊന്ന കെവിൻ മുങ്ങി മരിച്ചതാണ് എന്ന് കണ്ടെത്തിയ പിണറായിയുടെ പോലീസ് ഈ കേസും അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുക ആണെന്നും സജി ആരോപിച്ചു.