യുവനടിയെ പീഡിപ്പിച്ച സംഭവം : കുഞ്ചാക്കോ ബോബനെ തിങ്കളാഴ്ച വിസ്തരിക്കും
സ്വന്തം ലേഖകൻ
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി തിങ്കളാഴ്ച വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഷൂട്ടിങ് തിരക്കായിനാൽ അവധി നൽകണമെന്ന് താരം പിന്നീട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. ദിലീപ് ഇടപെ്ടട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നോക്കിയെന്നായിരുന്നു കേസ് അന്വേഷണ സമയത്ത് കുഞ്ചാക്കോ ബോബൻ മൊഴി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞയാഴ്ചയിൽ മഞ്ജു വാര്യർക്കൊപ്പം നടൻ സിദ്ദീഖിനും ബിന്ദു പണിക്കർക്കും സാക്ഷി വിസ്താരത്തിന് തിയതി നിശ്ചയിച്ചിരുന്നു. എന്നാൽ മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തിൽ സമയക്കുറവ് മൂലം ഇരുവരെയും വിസ്തരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സിദിഖും ബിന്ദു പണിക്കരും ശനിയാഴ്ച കോടതിയിലെത്തിയിരുന്നു. എന്നാൽ അന്നും വിസ്താരം പൂർത്തിയാകാത്ത സാഹചര്യത്തിൽ ബിന്ദു പണിക്കരെയും കോടതി തിങ്കളാഴ്ച വിസ്തരിക്കും.