video
play-sharp-fill

ആ കുഞ്ഞ് വളരട്ടെ അച്ഛന്റെ ക്രൂരതകൾ അറിയാതെ നന്മയുള്ള മകളായി ; വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി

ആ കുഞ്ഞ് വളരട്ടെ അച്ഛന്റെ ക്രൂരതകൾ അറിയാതെ നന്മയുള്ള മകളായി ; വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തെലങ്കാനയിൽ ഇരുപത്തിയാറുകാരിയായ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. കൊലക്കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷം യുവതിയും മകളും സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു. സംഭവം നടക്കുന്ന സമയം ചെന്നകേശവുലുവിന്റെ ഭാര്യ ഗർഭിണിയായിരുന്നു.നാരായൺപേട്ട് ജില്ലയിലെ മക്തൽ മണ്ഡലമായ ഗുഡിഗണ്ട്‌ല ഗ്രാമമാണ് ചെന്നകേശവലുവിന്റെ സ്വദേശം. യുവതി നാരായൺപേട്ട് ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. പോക്‌സോ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകി അമ്മയുടെയും നവജാത ശിശുവിന്റെയും ചിലവുകളെല്ലാം പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ഒരു എൻ ജി ഒ സംഘടന ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബറിലാണ് ഷംഷാബാദിനടുത്തുള്ള തോഡപ്പള്ളി ടോൾ പ്ലാസയിൽ നവംബർ 26നാണ് വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് നാല് പ്രതികളും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു.

Tags :