വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.എഫ്.ഐ നേതാവ് സാജൻ മാത്യൂ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട : വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ദീർഘ നാളായി കിടപ്പിലായിരുന്ന എസ്.എഫ്.ഐ നേതാവ് സാജൻ മാത്യു അന്തരിച്ചു. എട്ട് വർഷം മുൻപാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ മുൻസെക്രട്ടറിയും സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന് വാഹനാപകടം സംഭവിക്കുന്നത്. അപകടത്തെ തുടർന്ന് അരയ്ക്കുതാഴെ തളർന്ന് വീട്ടിൽ കഴിയുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു സാജന് മരണം സംഭവിച്ചത്. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടർന്ന ്‌കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2012 ൽ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, സാജനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. സാജനൊപ്പം കാറിലുണ്ടായിരുന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സതീഷ്‌പോൾ, എംജി യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാൻ ജിനീഷ് എന്നിവർ അപകടത്തിൽ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരി നിഷയുടെ ഭർത്താവ് ആറന്മുള തറയിൽമുക്ക്‌ റോയിയുടെ വീട്ടിലാണ് സാജനെ പരിചരിച്ചിരുന്നത്. മുണ്ടക്കയം പെരുവന്താനം കളരിക്കൽ കെ.സി. മാത്യുവാണ് അച്ഛൻ.മേരിക്കുട്ടിയാണ് അമ്മ