ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ടിനിടെയുണ്ടായ തർക്കം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തു; കുമരകത്ത് വീടുകൾക്കു നേരെ ആക്രമണം; ഡി.വൈ.എഫ്.ഐ – ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ശ്രീകുമാരമംഗലം ക്ഷേത്രത്തിനിടെയുണ്ടായ തർക്കം രാഷ്ട്രീയപ്പാർട്ടികൾ മുതലെടുത്തതോടെ കുമരകത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം രൂക്ഷം. വീടുകൾക്കു നേരെ കല്ലെറിഞ്ഞ സംഘം, യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും, വാഹനം തകർക്കുകയും ചെയ്തു.
കുമരകം ശ്രീകുമാര മംഗലം ക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉണ്ടായ വാക്ക് തർക്കവും സംഘർഷവുമാണ് വൻ സംഘർഷത്തിലേയ്ക്കു എത്തിയത്. ആക്രമണത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു.

ബി.ജെ.പി പ്രവർത്തകരായ ആശാരിമറ്റം കോളനിയിൽ സജേഷ് , ഷഹിൻ കുമാർ , മനോജ് ലാൽ എന്നിവർ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലാണ്. ആക്രമണത്തിലും സംഘർഷത്തിലും പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശരത്ത് , ആരോമൽ എന്നിവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേളശിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ടിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി, കഴിഞ്ഞ ദിവസം കവലയിൽ വച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഈ വാക്കേറ്റവും നേരിയ കയ്യേറ്റവും പിന്നീട് സ്ഥിതി ഗതികൾ ഗുരുതരമാക്കുന്ന അവസ്ഥയിലേയ്ക്കു എത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വീടുകളും ഒരു വാഹനവും കല്ലെറിഞ്ഞ് തകർത്തതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്.

ചക്രംപടിക്ക് സമീപത്ത് വച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായാണ് കുമരകത്ത് സംഘടിച്ചെത്തിയ ഇരുവിഭാഗങ്ങൾ രാത്രിയുടെ മറവിൽ പരസ്യമായി ആക്രമണം നടത്തിയത്. ആദ്യം പ്രദേശത്തെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ പോലും തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതായിരുന്നു രീതി. ഇതിനു പ്രത്യാക്രമണം എന്ന രീതിയിൽ രാത്രിയിൽ ഡിവൈ.എഫ്.ഐ പ്രവർത്തകർക്കു നേരെയും ആക്രമണം ഉണ്ടായി.

വീടിന് മുൻവശത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബാംഗങ്ങളെ ആക്രമിച്ചതായും, വീടിനു മുന്നിൽ രക്തം പുരണ്ട കൈപ്പത്തി പതിപ്പിച്ചതായും ബിജെപി അനുഭാവികളും പ്രവർത്തകരും ആരോപിച്ചു. ആക്രമണം നടക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ പൊലീസ് സ്ഥലത്ത് എത്തി. ഇതോടെയാണ് അക്രമി സംഘം പിൻതിരിഞ്ഞതെന്നും നാട്ടുകാർ ആരോപിക്കുന്നു.

കുമരകത്ത് വ്യാപകമായി നടന്ന ആക്രമണങ്ങളിൽ ഇരുവിഭാഗത്തിലും പെട്ട ആളുകളെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശരത്ത് , ആരോമൽ , അഖിൽ എന്നിവരും കണ്ടാലറിയാവുന്ന ഏഴു യുവാക്കളുമാണ് ആദ്യത്തെ കേസിൽ പ്രതിയായിരിക്കുന്നത്. ബിജെപി പ്രവർത്തകരായ വിഷ്ണു നാരായണൻ, ഷഹിൻ കുമാർ, ബിജു, അഭിലാഷ് ശ്രീനിവാസവൻ, ഷാജിക എന്നിവർ അടക്കമുള്ളവരെയാണ് മറ്റൊരു കേസിൽ പ്രതിചേർത്തിരിക്കുന്നത്.

എന്നാൽ, ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ രാഷ്ട്രീയമെയില്ലെന്നാണ് പൊലീസിന്റെ വാദം. എന്നാൽ, ഇതിനിടെ സംഘർഷത്തിൽ പ്രതിഷേധിച്ച് ഡിവൈ.എഫ്.ഐ കുമരകത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ബസ് കണ്ടക്ടറായ വിഷ്ണുനാരായണൻ ബസ്സിൽ ടിക്കറ്റ് നൽകിയത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണങ്ങളിൽ കാലാശിച്ചതെന്നാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിബു പാപ്പച്ചന്റെ വാദം.

കുമരകത്ത് പാർട്ടിയുടെ കോട്ട തകരുന്നതിൽ വിളരിപൂണ്ട സി.പി.എം വ്യാപക ആക്രമണം നടത്തുവെന്നു ബിജെപി ആരോപിക്കുന്നു. ചോരപുരണ്ട കൈപ്പത്തി ഭിത്തിയിൽ പതിപ്പിച്ച് കണ്ണൂർ മോഡൽ കൊലവിളി നടത്തിയ സി.പി.എം പ്രവർത്തകരെ പാർട്ടിയും അധികാരികളും നിലയ്ക്ക് നിർത്തണമെന്നും എൻ.ഹരി പ്രസ്താവനയിൽ അറിയിച്ചു. ഏറ്റുമാനൂർ രാധാകൃഷ്ണൻ വീടുകൾ സന്ദർശിച്ചു.

ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കുമരകത്ത് ഡി.വൈ.എഫ്.ഐ ശനിയാഴ്ച വൈകീട്ട് പ്രതിഷേധപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ശരത്തിന്റെ വീട്ടിൽ പോയി മടങ്ങിയ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതാണ് പ്രതിഷേധത്തിന് കാരണം. പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ടാണ് ഇവർ ആക്രമണം അഴിച്ചുവിട്ടതെന്ന ബ്ലോക്ക് സെക്രട്ടറി എസ്.ബിനോയി പറഞ്ഞു.