video
play-sharp-fill

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കരുത് ; ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ നൽകി സുപ്രീംകോടതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കരുത് ; ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ നൽകി സുപ്രീംകോടതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈേകാടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ നൽകി. വോട്ടർപ്പട്ടികയെക്കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

നേരത്തേ 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ 2015 ലെ വോട്ടർപ്പട്ടിക ഉപയോഗിക്കണമെന്ന നിലപാടിലാണ് സുപ്രീംകോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നത്.