കാറുകൾ കൂട്ടിയിടിച്ച് 13 പേർ മരിച്ചു, അഞ്ചുപേർക്ക് ഗുരുതര പരിക്ക് ; അപകടം ബാഗ്ലൂർ – മംഗലാപുരം ദേശീയപാതയിൽ
സ്വന്തം ലേഖകൻ
മംഗലാപുരം : ദേശീയ പാതയിൽ പുലർച്ചെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 12 വയസുള്ള വിദ്യാർത്ഥിയുൾപ്പെടെ പതിമൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. ബാഗ്ലൂർ – മംഗലാപുരം ദേശീയപാതയിൽ തുമകുരു ജില്ലയിലെ കുനിഗൽ എന്ന സ്ഥലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.
അമിത വേഗത്തിലെത്തിയ ടവേര കാർ എതിർദിശയിൽ വരുകയായിരുന്ന ബ്രെസ കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഹാസനിൽ നിന്ന് ബംഗ്ലൂരിലേക്ക് പോകുകയായിരുന്നു ടവേര കാറിലെ യാത്രക്കാർ. ബംഗ്ലൂരിവിൽ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന പത്ത് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് കരുതുന്നത്. മരിച്ചവർ ബംഗ്ലൂർ, ഹൊസൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഉള്ളവരാണ്.
അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ബംഗ്ലൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.