play-sharp-fill
തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്നും പൂട്ടിയ ശേഷം അഞ്ചു കാണിക്കവഞ്ചി കവർന്നു; മോഷണം നടത്തിയത് മുഖത്ത് മങ്കിക്യാപ്പ് ധരിച്ച പ്രതി; സിസിടിവി ക്യാമറ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്നും പൂട്ടിയ ശേഷം അഞ്ചു കാണിക്കവഞ്ചി കവർന്നു; മോഷണം നടത്തിയത് മുഖത്ത് മങ്കിക്യാപ്പ് ധരിച്ച പ്രതി; സിസിടിവി ക്യാമറ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ജനാർദനൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ വൻ മോഷണം. സെക്യൂരിറ്റി ജീവനക്കാരനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം അഞ്ചു കാണിക്കവഞ്ചി കവർന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. വ്യാഴാഴ്ച രാത്രി 1.30 നായിരുന്നു മോഷണം. ക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളിൽ ശിവന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചിയും, അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചിയുമാണ് മോഷ്ടാവ് കവർന്നത്.

മങ്കിക്യാമ്പ് ധരിച്ച്, ബെർമ്മൂഡയിട്ട് ഷർട്ടിടാതെ ക്ഷേത്രത്തിനുള്ളിൽ കയറിയാണ് മോഷ്ടാവ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്നും പൂട്ടി. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ കയറിയ   മോഷ്ടാവ് ക്ഷേത്രത്തിനുള്ളിലെ അഞ്ചു കാണിക്കവഞ്ചികളും തകർക്കുകയായിരുന്നു. തുടർന്ന് കാണിക്കവഞ്ചികൾക്കുള്ളിൽ നിന്നും നോട്ടുകൾ തന്നെ തിരഞ്ഞുപിടിച്ചു മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ കറങ്ങി നടന്ന മോഷ്ടാവ് കാണിക്കവഞ്ചി തകർത്താണ് പണം കവർന്നത്. രാവിലെ ക്ഷേത്രത്തിൽ എത്തിയ ദേവസ്വം ബോർഡ് അധികൃതരാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്നു, വിവരം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ , വെസ്റ്റ് എസ്.ഐ ശ്രിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി.

തുടർന്നാണ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചത്. ഇതിൽ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. തുടർന്നു, ഈ ദൃശ്യങ്ങൾ സഹിതം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ക്ഷേത്രത്തിനുള്ളിൽ കയറി വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച തിരുവനന്തപുരം സ്വദേശിയെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടു പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ചങ്ങനാശേരി വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിരുനക്കരയിലും മോഷണം നടന്നത്. ക്ഷേത്രത്തിൽ ഉത്സവത്തിന് 14 ന് കൊടിയേറാനിരിക്കെയാണ് ഇപ്പോൾ മോഷണം.