play-sharp-fill
ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചു വരുന്നതിനിടെ ബസിൽ വച്ച് വയോധികന് ദാരുണാന്ത്യം ; സംഭവം ബാലരാമപുരത്ത്

ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചു വരുന്നതിനിടെ ബസിൽ വച്ച് വയോധികന് ദാരുണാന്ത്യം ; സംഭവം ബാലരാമപുരത്ത്

സ്വന്തം ലേഖകൻ

ബാലരാമപുരം: ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങി വരുന്ന വഴി ബസിൽ വച്ച് ഭർത്താവിന് ദാരുണാന്ത്യം. ബസ് യാത്രയ്ക്കിടയിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ടുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ബാലരാമപുരം വാണിനഗർ തെരുവ് മൻസിലിൽ നിസാർ(60) ആണ് മരിച്ചത്.

ബാലരാമപുരം ഹൗസിങ് ബോർഡിന് സമീപം കഴിഞ്ഞ ദിവസം ആറരയോടെയാണ് സംഭവം. ഭാര്യ സുമയ്യയെ അമ്പലത്തറയിലെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങി വരികയായിരുന്നു. ഭാര്യയെ പൂന്തുറയിലെ അവരുടെ വീട്ടിലാക്കിയ ശേഷം ബാലരാമപുരത്തേക്ക് വരുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് യാത്രക്കിടെ തനിക്ക് സുഖമില്ലെന്ന് ഭാര്യയെ ഫോൺ വിളിച്ച് പറയുകയും അനുജൻ നസീറനോട് ബാലരാമപുരത്ത് കാത്തുനിൽക്കാൻ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബസിൽ വച്ച് നിസാറിനെ അടുത്തിരുന്നയാൾ തട്ടിവിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ ബാലരാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിച്ച് കഴിഞ്ഞിരുന്നു.