play-sharp-fill
പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്നമാണ് : നാടക വണ്ടിയിൽ ബോർഡ് സ്ഥാപിച്ചതിന് 24000 രൂപ പിഴ ; മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം

പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്നമാണ് : നാടക വണ്ടിയിൽ ബോർഡ് സ്ഥാപിച്ചതിന് 24000 രൂപ പിഴ ; മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം

സ്വന്തം ലേഖകൻ

നാടക വണ്ടിയിൽ ബോർഡ് വെച്ചതിന് 24000 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പിന്റെ നടപടി . ആലുവ അശ്വതി തീയറ്റേഴ്സിന്റെ വണ്ടിക്കാണ് കനത്ത പിഴ ചുമത്തിയത്. ബോർഡിന്റെ നീളം അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് ഉദ്യോഗസ്ഥ പിഴ ഇട്ടത്. മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. വനിതാ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടി മോട്ടോർവാഹന വകുപ്പ് പിഴ ഈടാക്കിയത്.

 

വനിതാ ഇൻസ്പെക്ടർ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവർത്തകർ ചോദിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ മറ്റൊരാൾ അൽപ്പം ദേഷ്യത്തിലും സംസാരിക്കുന്നുണ്ട്. ഇതിനോടെല്ലാം സൗമ്യമായാണ് ഓഫീസർ പ്രതികരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിരവധി പ്രമുഖ നാടകപ്രവർത്തകരെല്ലാം മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്നമാണ് ഇത് എന്നാണ് നാടകപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇതിനിടെ മോട്ടോർവാഹന വകുപ്പിന്റെ നടപടിയെ വിമർശിച്ച് പ്രശസ്ത മജീഷ്യനും , മൈൻഡ് ഡിസൈനറുമായ ആർ.കെ മലയത്ത് രംഗത്ത് വന്നു
അദ്ധേഹം സോഷ്യൽ മീഡിയയിൽ ഇങ്ങനെ പറയുന്നു.

 

ബോർഡിന് വലിപ്പം കൂടി എന്ന് പറഞ്ഞ് ആലുവ അശ്വതിയുടെ നാടകവണ്ടി തടഞ്ഞ് നിർത്തി 24000 രൂപ പിഴ ചുമത്തി നിയമം നടപ്പിലാക്കുന്ന സത്യസന്ധയായ ഉദ്യോഗസ്ഥ….. പ്രതികരിച്ചേ മതിയാകൂ…… വല്ലപ്പോഴും കിട്ടുന്ന ഒരു പരിപാടിയുടെ നെഞ്ചത്ത് ചവിട്ടി നിയമം നടപ്പാക്കാൻ ലജ്ജയില്ലേ മഹതി?

 

 

കലാഹൃദയം പോയിട്ട്, മനുഷ്യഹൃദയം പോലും ഇല്ലാതെയായല്ലൊ ഈ കാക്കി കാർക്ക്. ഒരു മുന്നറിയിപ്പ് കൊടുത്താൽ പോരെ? വർഷങ്ങൾക്ക് മുമ്പ് വയനാട് കുട്ട ചെക്ക് പോസ്റ്റിൽ ഞങ്ങൾക്കും കിട്ടി ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന്റെ കർത്തവ്യ ബോധം. വേറെ ചില കാര്യങ്ങൾക്ക് ഉപദേശം തന്നു വിട്ട നല്ല ഉദ്യോഗസ്ഥരേയും ഓർക്കുന്നു. വിഷയം അധികൃതരിലെത്തിക്കുക.
മെജിഷ്യൻ ആർ.കെ.മലയത്ത് നേരിന്റെ നേർക്കണ്ണ് തുറക്കണം വളരെ ബഹുമാനത്തോടെ മജീഷ്യൻ ജോവാൻ മധുമല പോരാട്ടങ്ങളിലുടെ മാത്രമാണ് ചരിത്രങ്ങൾ തിരുത്തി എഴുതേണ്ടി വന്നിട്ടുള്ളത് അഭിവാദ്യങ്ങൾ