video
play-sharp-fill

ദേവനന്ദ ആരോടും പറയാതെ ഇതിന് മുൻപും വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ : കുട്ടിയെ കാണാതായ അന്ന് രാവിലെ ഒറ്റയ്ക്ക് കടയിൽ എത്തിയിരുന്നെന്ന് കടയുടമയും പൊലീസിൽ മൊഴി നൽകി

ദേവനന്ദ ആരോടും പറയാതെ ഇതിന് മുൻപും വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ : കുട്ടിയെ കാണാതായ അന്ന് രാവിലെ ഒറ്റയ്ക്ക് കടയിൽ എത്തിയിരുന്നെന്ന് കടയുടമയും പൊലീസിൽ മൊഴി നൽകി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദേവനന്ദ ആരോടും പറയാതെ മുൻപ് വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പോലീസിന് മൊഴി നൽകി. കൂടാതെ, കാണാതായ ദിവസം രാവിലെ ദേവനന്ദ ഒറ്റയ്ക്ക് കടയിൽ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പൊലീസിൽ മൊഴി നല്കി.

ഇതോടെ മരിച്ച അന്ന് രാവിലെ ഒൻപത് മണിക്ക് ദേവനന്ദ ഒറ്റയ്ക്ക് നൂറ് മീറ്റർ അകലെയുള്ള കടയിൽ നിന്നും സോപ്പ് വാങ്ങിപോയെന്നും കണ്ടെത്തി. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം പറഞ്ഞിരുന്നത്. ഇതോടെ ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവനന്ദയെ കാണാതാകുന്നതിന്റെ അന്ന് രാവിലെ ഒൻപത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റർ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നാണ് പൊലീസ് കണ്ടെത്തിയത്. ദേവനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസിൽ 38 പേരുടെ മൊഴിയാണ് പൊലീസ് ഇതുവരെ എടുത്തത്. ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . എങ്കിലും കുട്ടിയെ കാണാതായതിലെ ദുരൂഹത തുടരുകയാണ്.