play-sharp-fill
കിഴക്കേകോട്ടയിൽ ഉത്സവത്തിരക്ക് മുതലാക്കാൻ റൂട്ട് മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ ഡിടിഒ പൊലീസ് പിടിയിൽ ; സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

കിഴക്കേകോട്ടയിൽ ഉത്സവത്തിരക്ക് മുതലാക്കാൻ റൂട്ട് മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ ഡിടിഒ പൊലീസ് പിടിയിൽ ; സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലത്തിരക്ക് കണക്കിലെടുത്ത് റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് തടഞ്ഞ ഡിടിഒയെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി ഡി.ടി.ഒയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചു. നഗരത്തിലും തമ്പാനൂരിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു.

മണ്ണന്തലയിൽ നിന്നു കിഴക്കേകോട്ടയിലേക്കു പെർമിറ്റ് ഉള്ള സ്വകാര്യ ബസ് ഉത്സവ കാലത്തിരക്ക് മുതലാക്കാൻ ആറ്റുകാലിലേക്കു ബോർഡ് വച്ചു സർവീസ് നടത്തുകയായിരുന്നു. ഇത് ഡിടിഒ തടയുകയായിരുന്നു. സ്വകാര്യ ബസ് തടയാൻ ഡിടിഒയ്ക്ക് അധികാരമില്ലെന്നും അതു സർക്കാർ നോക്കിക്കൊള്ളുമെന്നും പൊലീസ് പറഞ്ഞതായി കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. ഡിടിഒയെ ലോക്കപ്പിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജീവനക്കാർ ബസുകൾ റോഡിൽ നിർത്തിയിട്ടതോടെ കിഴക്കേക്കോട്ടയിലും എം.ജി റോഡിലും വൻ ഗതാഗതക്കുരുക്കാണ്. സിറ്റി ഡിപ്പോയിലെ ഡിടിഒ പിടിച്ചെടുത്ത ബസ് വിട്ടുകൊടുക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നു ജീവനക്കാർ ആരോപിക്കുന്നു. ഇതിനു വഴങ്ങാത്തതിനാലാണ് ഡിടിഒയെ അറസ്റ്റ് ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.