play-sharp-fill
കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പടർന്നു തുടങ്ങിയതോടെ നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസിനെ തുരത്താൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദ്ുമഹാസഭ. ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ.

കൊറോണ വൈറസ് രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ‘ഗോമൂത്ര പാർട്ടി’ സംഘടിപ്പിക്കാനാണ് ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും പാർട്ടികൾ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് പറഞ്ഞു. ഇതിനുപുറമെ പശുവുമായി ബന്ധപ്പെട്ട ചാണകം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഗോമൂത്രത്തോടൊപ്പം ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാണെന്നും ഹിന്ദു മഹാസഭ അവകാശപ്പെടുന്നു.അതേസമയം ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവ്വായിരം കവിഞ്ഞു. ഒരുലക്ഷത്തിന് മുകളിൽ പേർക്ക് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.