വീണ്ടും റിസോർട്ട് രാഷ്ട്രീയം : കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ

വീണ്ടും റിസോർട്ട് രാഷ്ട്രീയം : കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വീണ്ടും രാജ്യത്ത് റിസോർട്ട് രാഷ്ട്രീയം തലപൊക്കുന്നു. കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. ഇവരെ ബി.ജെ.പി തടഞ്ഞുവച്ചിരിക്കുകയാണെന്നും എം.എൽ.എമാർക്ക് 25 ലക്ഷം മുതൽ 35 ലക്ഷം വരെ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

നാല് കോൺഗ്രസ് എം.എൽ.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. അതേസമയം മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുൻമന്ത്രിയും എം.എൽ.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തിൽ എം.എൽ.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചനക്ഷത്ര ഹോട്ടലിലുള്ള എം.എൽ.എമാരിൽ ഒരാളായ ബിസാഹുലാൽ സിംഗാണ് തന്നെ വിളിച്ച് വിവരമറിയിച്ചതെന്ന് മദ്ധ്യപ്രദേശ് മന്ത്രി തരുൺ തനോട്ട് പറയുന്നു. ‘ഹോട്ടലിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാൻ അനുമതിയില്ലെന്നുമായിരുന്നു ബിസാഹുലാൽ എന്നോട് പറഞ്ഞത്. എന്നാൽ ഫോൺകോൾ വന്നതിന് പിന്നാലെ രണ്ട് മന്ത്രിമാർ ഹോട്ടലിൽ എത്തിയെങ്കിലും അകത്തേക്ക് കയറാൻ അനുമതി നൽകിയില്ല’ തരുൺ തനോട്ട് പറഞ്ഞു.

അതേസമയം എം.എൽ.എമാരെ വിലയ്ക്കുവാങ്ങാൻ ബി.ജെ.പി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നേരത്തെ ആരോപിച്ചിരുന്നു.