വിനോദ സഞ്ചാരികൾ യാത്രചെയ്തിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; സംഭവം മൂന്നാറിൽ
സ്വന്തം ലേഖകൻ
ഇടുക്കി : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ട്രാവലറിന്റെ ഡ്രൈവറായി കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൂന്നാറിൽ സാന്റോസ് കോളനിക്ക് സമീപത്താണ് അപകടം ഉണ്ടായത്.
മലപ്പുറം കുറ്റിപ്പുറത്തു നിന്നും മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഡ്രൈവർ അടക്കം 17 പേരും എട്ട് കുട്ടികളും ഉണ്ടായിരുന്നു . നിയന്ത്രണം വിട്ട ട്രാവലർ റോഡിന് താഴ്‌വശത്തുള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു . നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല . അപകടത്തിൽ മരിച്ച ട്രാവലറിന്റെ ഡ്രൈവർ മുബാരീസിന്റെ മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.