video
play-sharp-fill
ഡൽഹി കലാപം: 630 പേർ അറസ്റ്റിൽ: 123 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു: കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പൊലീസ്

ഡൽഹി കലാപം: 630 പേർ അറസ്റ്റിൽ: 123 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു: കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പൊലീസ്

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ ഇതുവരെ 630 പേർ അറസ്റ്റിൽ.
123 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരങ്ങൾ്. കൂടാതെ കലാപവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

 

 

പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വരുന്ന ഫോൺ വിളികളുടെ എണ്ണത്തിൽ ഇപ്പോൾ കുറവുണ്ടെന്നും വരും ദിവസങ്ങളിൽ കലാപബാധിത പ്രദേശങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മാത്രമല്ല പ്രദേശങ്ങളിലുള്ള പൊലീസ് വിന്യാസം തുടരുമെന്നും ഡൽഹിയിലെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഡൽഹിയിൽ മൂന്ന് ദിവസം തുടർച്ചയായി നടന്ന കലാപങ്ങളിൽ മരിച്ചവരുടെ എണ്ണം 42 കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. കൂടാതെ 200 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. കലാപത്തിൽ ഡൽഹിയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പൊതു മുതലാണ് കലാപകാരികൾ നശിപ്പിച്ചിത്.

 

 

യുപി സർക്കാർ നടപടിയ്ക്ക് സമാനമായി പൊതു മുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കലാപകാരികളിൽ നിന്നും ഈടാക്കുമെന്നാണ് സൂചന്. ഇതിനിടയിൽ കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവർ അവ കൈമാറണമെന്ന് ഡൽഹി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. കൂടാതെ വിവരങ്ങൾ അറിയിക്കാൻ രണ്ട് ടോൾ ഫ്രീ നമ്പറുകളും പൊലീസ് സജ്ജമാക്കി. 8750871221, 8750871227 എന്നിവയാണ് നമ്പറുകൾ.