video
play-sharp-fill
വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ കമന്റിട്ട പൊലീസുകാരന് സ്ഥലമാറ്റം

വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ കമന്റിട്ട പൊലീസുകാരന് സ്ഥലമാറ്റം

സ്വന്തം ലേഖകൻ

തിരൂർ: വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽകമന്റിട്ടെന്ന പരാതിയിൽ പൊലീസുകാരനെതിരെ നടപടിയെടുത്തു. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിന് എതിരെയാണ് നടപടി. രജീഷിനെ മലപ്പുറം എആർ ക്യാമ്പിലേക്ക് മാറ്റി.

കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയും സിപിഎം എആർ നഗർ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നൽകിയ പരാതിയിന്മേലാണ്നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം ഉത്തരവിട്ടു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.