വീണ്ടും മായം കലർന്ന വെളിച്ചെണ്ണ ; ഒൻപത് ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് നിരോധനം ഏർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
സ്വന്തം ലേഖകൻ
കൊല്ലം: വീണ്ടും മായ കലർന്ന വെളിച്ചെണ്ണകൾ സുലഭം. റീ പാക്കിങ്ങ് ലൈസൻസില്ലാത്തതിനാൽ ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്‍പന നടത്തിവന്ന എസ്‌എഎസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് റീ പാക്കിങ് ലൈസന്‍സില്ലായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പരിശുദ്ധി – പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി- ചക്കിലാട്ടിയ വെളിച്ചെണ്ണ, കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ- പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ- പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ ഗോള്‍ഡ് -പരിശുദ്ധമായ വെളിച്ചെണ്ണ, കൈരളി- പരിശുദ്ധമായ വെളിച്ചെണ്ണ, എ1 തനിമ പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ- പരിശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയുടെ വിപണനത്തിനാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജില്ലയില്‍ നിരോധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളിച്ചെണ്ണ, പാംഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തി ശുദ്ധമായ വെളിച്ചെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിങ്ങനെ 11 ലേറെ ബ്രാന്‍ഡ് നെയിമുകളി ഋ 15 ലീറ്റര്‍ കന്നാസുകളിലും ചില്ലറയായും വില്‍പന നടത്തിയ വിവിധ എണ്ണകളുടെ സാംപിളുകള്‍ അധികൃതർ ശേഖരിച്ചിരുന്നു. ഇവയെല്ലാം ഗുണനിലവാരമില്ലാത്തതാണെന്ന് ഗവ.അനലിസ്റ്റ് ലബോറട്ടറിയിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.
അതേ സമയം ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 42 ൽ അധികം വെളിച്ചെണ്ണ ബ്രാൻഡുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അധികൃതർ നിരോധിച്ചിരുന്നു.