play-sharp-fill
കുര്യൻസ് ഒപ്റ്റിക്കൽസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് മാർച്ച് ഒന്നിന്

കുര്യൻസ് ഒപ്റ്റിക്കൽസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് മാർച്ച് ഒന്നിന്

സ്വന്തം ലേഖകൻ

ചേർത്തല: കേരളത്തിലെ പ്രമുഖ കണ്ണട വിൽപന സ്ഥാപനമായ കുര്യൻസ് ഒപ്റ്റിക്കൽസ് അവരുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി മാർച്ച് 1ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. വേളോർവട്ടം ശ്രീ മഹാദേവ മന്ദിർ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടക്കുന്ന ക്യാമ്പ് ചേർത്തല നഗരസഭ ചെയർമാൻ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്യും.

അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും വേളോർവട്ടം ശ്രീ മഹാദേവ ക്ഷേത്രം ദേവസ്വവുമായി സഹകരിച്ചാണ് നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വേളോർവട്ടം ശ്രീ മഹാദേവ ക്ഷേത്രം പ്രസിഡന്റ് സി.കെ. സുരേഷ്ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ജി.കെ. അജിത്ത്, സിന്ധു ബൈജു തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കുന്ന അർഹരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണടയും നൽകും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാനായതാണ് കുര്യൻസ് ഒപ്റ്റിക്കൽസിന്റെ വിജയരഹസ്യമെന്നും സണ്ണി പോൾ പറഞ്ഞു. സമൂഹത്തിൽ നിന്നും തങ്ങൾക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും തിരിച്ച് നൽകാനുള്ള അവസരമായാണ് 100-ാം വാർഷികത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അർഹരായ 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കും. കുര്യൻസ് ഒപ്റ്റിക്കൽസ് ഡയറക്ടർമാരായ ജിമ്മി പോൾ, ജോജി പോൾ, ചേർത്തല നഗരസഭ കൗൺസിലർ ജി.കെ. അജിത്ത്, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ സോണൽ മാനേജർ അജിൽ, പി ആർ ഒ മനീഷ് സി. മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.