play-sharp-fill
കോട്ടയം നഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രമണം: കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ കരിങ്കല്ലിന് തലയ്ക്കടിച്ചു വീഴ്ത്തി; പോക്കറ്റിലുണ്ടയിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത സംഘം മൊബൈൽ ഫോണും തട്ടിയെടുത്തു; ഓട്ടോഡ്രൈവറെ ആക്രമിച്ചത് കോടിമത നാലുവരിപ്പാതയിൽ വച്ച്; ആക്രമണം കൊടുംക്രിമിനൽ മൊട്ടപ്രകാശിന്റെ നേതൃത്വത്തിൽ

കോട്ടയം നഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രമണം: കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ കരിങ്കല്ലിന് തലയ്ക്കടിച്ചു വീഴ്ത്തി; പോക്കറ്റിലുണ്ടയിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത സംഘം മൊബൈൽ ഫോണും തട്ടിയെടുത്തു; ഓട്ടോഡ്രൈവറെ ആക്രമിച്ചത് കോടിമത നാലുവരിപ്പാതയിൽ വച്ച്; ആക്രമണം കൊടുംക്രിമിനൽ മൊട്ടപ്രകാശിന്റെ നേതൃത്വത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച അക്രമി സംഘം, യുവാവിന്റെ തല കരിങ്കല്ലിന് അടിച്ചു പൊട്ടിച്ചു. അടിയേറ്റ യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത അക്രമികൾ, ഇയാളുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ യുവാവിനെ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

മാങ്ങാനം കൈതേപ്പാലം സ്വദേശിയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായി കെ.എ രതീഷിനെയാണ് (38) അക്രമി സംഘം മാരകമായി പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോടിമത നാലുവരിപ്പാതയിലെ ഇടവഴിയിലായിരുന്നു അക്രമ സംഭവങ്ങൾ. നഗരത്തിൽ നിന്നും കോടിമത ഭാഗത്തേയ്ക്കു ഓട്ടം പോയതായിരുന്നു രതീഷ്. കോടിമത മലയാള മനോരമ ഓഫിസിനു സമീപത്തെ ഇടവഴിയിലൂടെ യാത്രക്കാരനെ ഇറക്കിയ ശേഷം റോഡിലേയ്ക്കു ഇറങ്ങാൻ എത്തുകയായിരുന്നു രതീഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം വഴിയിൽ രതീഷിനെ തടഞ്ഞു നിർത്തിയ മൊട്ടപ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ഇയാളുടെ പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ എടുത്തു. ഈ തുക തിരികെ നൽകാൻ രതീഷ് ആവശ്യപ്പെട്ടതോടെ, മൊട്ട പ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം രതീഷിന്റെ കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ഈ സമയം പിന്നിൽ നിന്ന മറ്റൊരു യുവാവ് കയ്യിൽ കരുതിയിരുന്ന കരിങ്കല്ലിന് രതീഷിന്റെ തലയ്ക്കടിച്ചു. കുരുമുളക് സ്‌പ്രേ പ്രയോഗത്തിൽ അസ്വസ്ഥനായ രതീഷ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, സമീപത്തു നിന്ന യുവാവ് കല്ലിന് എറിഞ്ഞു വീഴ്ത്തി.

 

ഇവിടെ നിന്നും വഴിയിലേയ്ക്ക് ഓടിയിറങ്ങിയ രതീഷ്, രക്തം വാർന്ന് റോഡിൽ അബോധാവസ്ഥയിൽ വീണു. രക്തം വാർ്ന്ന് റോഡിൽ കിടക്കുന്ന യുവാവിനെ കണ്ട നാട്ടുകാരും ഇതുവഴി എത്തിയ ഓട്ടോഡ്രൈവർമാരും ചേർന്നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രതീഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൊട്ടപ്രകാശ് സ്ഥിരം ക്രിമിനലാണ്. പോക്കറ്റടിയും പിടിച്ചുപറിയും നടത്തുന്ന പ്രതി, ഈ പണം മദ്യപിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറും, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫും തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.