video
play-sharp-fill
മുൻ ഭർത്താവിനെ മഞ്ചുവാര്യർ കുടുക്കുമോ…? യുവ നടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും ; ഉറ്റുനോക്കി സിനിമാ ലോകം

മുൻ ഭർത്താവിനെ മഞ്ചുവാര്യർ കുടുക്കുമോ…? യുവ നടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും ; ഉറ്റുനോക്കി സിനിമാ ലോകം

സ്വന്തം ലേഖകൻ

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും. കേസിൽ മുൻ ഭർത്താവിനെതിരെ മഞ്ചു എങ്ങനെ മൊഴി നൽകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് പ്രതിയായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച മഞ്ചു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോ എന്നാണ് എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്.

അതേസമയം അഞ്ച് വർഷം മുൻപ്് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ നടക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ചുവിന്റെയും ദിലീപിന്റെയും ജീവിതത്തിലെ സുപ്രധാനമായ ഒന്നായി മാറും ഈ കോടതി മുറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൊച്ചിയിൽ യുവ നടിക്ക് പിന്തുണ അർപ്പിച്ച് താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ചു വാര്യർ അക്രമത്തിലെ ക്രിമിനൽ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടിയത്.

സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരാണ് വ്യാഴാഴ്ച വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖർ. സംയുക്താ വർമ്മ, ഗീതു മോഹൻദാസ്, ശ്രീകുമാർ മേനോൻ എന്നിവരും വരും ദിവസങ്ങളിൽ വിസ്താരത്തിന് എത്തുന്നുണ്ട്. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞ്ചുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷൻ വാദം. ഈ സാഹചര്യത്തിൽ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകമാകും.

കൊച്ചിയിൽ അമ്മയുടെ താരഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമത്തിനിരയായ നടിയും പരസ്യമായി വഴിക്കിട്ടിരുന്നു. അന്ന് തർക്കം തീർക്കാൻ ഇടപെട്ടത് സിദ്ദീഖും ബിന്ദുപണിക്കരുമായിരുന്നു.