play-sharp-fill
ഗുരുവായൂരപ്പന്റെ പ്രിയ കൊമ്പൻ ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു; കൊമ്പൻ ചരിഞ്ഞത് മാസങ്ങൾ നീണ്ട ചികിത്സകൾ ഫലിക്കാതെ വന്നതോടെ; അന്ത്യം പുന്നത്തൂർക്കോട്ടയിൽ

ഗുരുവായൂരപ്പന്റെ പ്രിയ കൊമ്പൻ ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു; കൊമ്പൻ ചരിഞ്ഞത് മാസങ്ങൾ നീണ്ട ചികിത്സകൾ ഫലിക്കാതെ വന്നതോടെ; അന്ത്യം പുന്നത്തൂർക്കോട്ടയിൽ

സ്വന്തം ലേഖകൻ

തൃശൂർ: ആനത്തറവാട്ടിലെ കാരണവർ ഗജരത്‌നം ഗുരുവായൂർ പത്മനാഭവൻ ചരിഞ്ഞു. ഗുരുവായൂരപ്പന്റെ ആനക്കൊമ്പൻമാരിൽ പ്രായം കൊണ്ടു മുമ്പനും അഴകും അനുഗ്രഹവും കൊണ്ട് വലിയവനുമായിരുന്ന ഗുരുവായൂർ പത്മനാഭനാണ് അസുഖത്തെ തുടർന്ന് ചരിഞ്ഞത്. ഗുരുവായൂർ കേശവൻ ചരിഞ്ഞതിന് ശേഷം തലയെടുപ്പുകൊണ്ടും, അഴകുകൊണ്ടും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടു ആനപ്രേമികൾക്കിയിലെ അനുലഭ സാന്നിധ്യമായിരുന്നു പത്മനാഭൻ. ഗുരുവായൂരപ്പന്റെ പ്രതിരൂപമായാണ് കൊമ്പനെ നാട് കണ്ടിരുന്നത്.


80 കാരനായ പത്മനാഭന് പ്രായത്തിന്റെ അവശതകളാണ് കഴിഞ്ഞ വർഷം എഴുന്നെള്ളത്തിൽ നിന്നും വിരമിക്കൽ അനുവദിച്ചിരുന്നു. നിർബന്ധിത വിരമിക്കലിനെ തുടർന്ന് കൊമ്പനെ ഗുരുവായൂർ ദേവസ്വത്തിന്റെ കെട്ടുംതറയായ പുന്നത്തൂർക്കോട്ടയിലെ തറയിൽ തന്നെ ദിവസങ്ങളായി കെട്ടിയിരിക്കുകയായിരുന്നു. ഡോക്ടർമാരായ പി.ബി ഗിരിദാസ്, കെ.വിവേക്, ദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിച്ച് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായത്തിന്റെ അവശതകൾക്കൊപ്പം ആനയ്ക്കു ദഹനക്കേടും, മറ്റു ചെറിയ രോഗങ്ങളും ഉണ്ടായിരുന്നതായി ഡോക്ടർമാരും ദേവസ്വം അധികൃതരും പറയുന്നു. നേരത്തെ ആഴ്ചയിൽ മൂന്നു ദിവസം ആനയെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്കു കൊണ്ടു പോയിരുന്നു. എന്നാൽ, ജനുവരി അവസാനവാരത്തിന് ശേഷം ആനയെ ഇത്തരത്തിൽ ക്ഷേത്രത്തിലേയ്ക്കു കൊണ്ടു പോയിട്ടേയില്ല. ആനയ്ക്കു വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉള്ളതിനാൽ ക്ഷേത്രത്തിലേയ്ക്കു കൊണ്ടു പോകാനാവില്ലെന്നായിരുന്നു നിലപാട്. വയറ്റയിലും താടിയിലും നീർക്കെട്ടും, ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തിരുന്നു. മൂത്രം പോകുന്നത് കുറഞ്ഞതും കിടക്കാതിരുന്നതും കൊമ്പന്റെ ആരോഗ്യം ക്ഷയിച്ചതിന്റെ ലക്ഷണങ്ങളായി കണക്ക് കൂട്ടിയിരുന്നു.

1954 ജനുവരി 18 ന് ഒറ്റപ്പാലം ഇ.പി ബ്രദേഴ്‌സാണ് കൊമ്പനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കു വച്ചത്. തൃശൂർ പൂരത്തിന് തിരുവനമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പ് 90 കളുടെ അവസാനം വരെ ഏറ്റിയിരുന്നത് പത്മനാഭനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണന്റെ സ്വർണ്ണക്കോലം തലയിലെടുത്ത് കൊമ്പൻ പത്മനാഭൻ നിൽക്കുന്നത് അഴകായിരുന്നു. കേരളത്തിലെ ഒരു കൊമ്പന് ലഭിക്കാവുന്ന ഏറ്റവും വലിയ ഏക്കത്തുക 2004 ഏപ്രിലിൽ കൈപ്പറ്റിയ കൊമ്പനാണ് പത്മനാഭവൻ. നെന്മാറ വല്ലങ്ങി വേലയ്ക്ക് വല്ലങ്ങി ദേശം രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ടു രൂപയാണ് കൊമ്പന് ഏക്കത്തുകയായി നൽകിയത്.

പ്രായത്തിന്റെ അവശതകൾ ബാധിച്ചു തുടങ്ങിയതോടെ 2007 മുതൽ കൊമ്പനെ ക്ഷേത്രത്തിന് പുറത്തുള്ള എഴുന്നെള്ളത്തുകൾക്ക് അയച്ചിരുന്നില്ല. എന്നാൽ, 2011 ലെ ഉത്രാളിക്കാവാവ് പൂരത്തിന് അയച്ചതോടെയാണ് പത്മനാഭൻ വീണ്ടും പൂരപ്പറമ്പുകളിൽ സജീവമായത്. 2002 ലാണ് പത്മനാഭനെ ഗുരുവായൂർ ദേവസ്വം ഗജരത്‌ന പട്ടം നൽകി ആദരിച്ചത്.

ഗുരുവായൂരിലെ ഏകാദശി ദിനത്തിൽ ചരിഞ്ഞ കൊമ്പൻ ഗുരുവായൂർ കേശവന്റെ പ്രതിമയിൽ എല്ലാ വർഷവും മാല ചാർത്തിയിരുന്നതും പത്മനാഭനായിരുന്നു. ഇനി പത്മനാഭനില്ലാത്ത കാലമാണ് ഗുരുവായൂരിലെ ആനപ്പന്തിയെ കാത്തിരിക്കുന്നത്.