വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ: മേയാൻ വിട്ട പശുവിനെ കൊണ്ടുവരാൻ നടന്നുപോയ വീട്ടമ്മയെ ലക്ഷ്യമിട്ടിരുന്നത് മരത്തിൽ കയറിയിരുന്ന്; കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കി പീഡനം; തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാർ വക പൊതിരെ തല്ല്

Spread the love

വണ്ടിപ്പെരിയാർ: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണു സംഭവം. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണു കൊല്ലപ്പെട്ടത്.

video
play-sharp-fill

 

 

രാത്രിയോടെയാണു വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും. പക്ഷികളെ പിടിക്കുന്നതിനു മരത്തിൽ കയറിയിരുന്ന രതീഷ്, മേയാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാൻ തേയിലത്തോട്ടത്തിലെ മൊട്ടക്കുന്നിലേക്കു നടന്നുപോകുന്ന വിജയമ്മയെ കണ്ടു.

 

 

ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നിൽ കത്തി കൊണ്ടു വെട്ടിയപ്പോൾ രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പീരുമേട് കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നു പ്രതിയുടെ മൊഴി. ഇതിനിടെ വീട്ടമ്മ ഉണർന്നപ്പോൾ കത്തി കൊണ്ടു തലയ്ക്കു പിന്നിൽ 3 തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു.

 

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വിജയമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. തെളിവെടുപ്പിനായി പ്രതി രതീഷിനെ എത്തിച്ചപ്പോൾ നാട്ടുകാരുടെ വക പൊതിരെ തല്ല്. കൂട്ടത്തോടെ എത്തിയ നാട്ടുകാർ ഇയാളെ വളഞ്ഞിട്ടു തല്ലുകയായിരുന്നു.

 

പൊലീസുകാരെ തള്ളി മാറ്റിയാണു പ്രതിയെ, നാട്ടുകാർ കൈകാര്യം ചെയ്തത്. അടി കൊണ്ടു നിലത്തു വീണ രതീഷിനെ നാട്ടുകാർ തൊഴിക്കുകയും മർദിക്കുകയും ചെയ്തു. വളരെ കഷ്ടപ്പെട്ടാണ് പ്രതിയെ നാട്ടുകാരിൽ നിന്നു പൊലീസുദ്യോഗസ്ഥർ രക്ഷിച്ചത്.