സുപ്രീംകോടതിയെ വിറപ്പിച്ച് എച്ച്1 എൻ1 ; ആറ് ജഡ്ജിമാർക്ക് രോഗം സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢാണ് ചൊവ്വാഴ്ച കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡർ, ആർ ഭാനുമതി, എ..എസ് ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ യോഗം വിളിച്ചെന്നും ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു. കൂടുതൽ പേർക്ക് രോഗം വരാതിരിക്കാൻ സുപ്രീംകോടതിയിലെ ജോലിക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് താൻ നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജഡ്ജിമാർക്ക് രോഗം പിടിപെട്ടതിൽ ചീഫ് ജസ്റ്റിസ് അസ്വസ്ഥനാണെന്നും കോടതിയിൽ മരുന്ന് നൽകാനുള്ള ഡിസ്പൻസറി ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ പറഞ്ഞു. ചൊവാഴ്ച്ചയോ ബുധനാഴ്ചയോ ഡിസ്പൻസറി ഒരുക്കുമെന്നും പറഞ്ഞു.