video
play-sharp-fill
മദ്യലഹരിയിൽ പന്ത്രണ്ടു വയസുകാരിയെ കടന്നു പിടിച്ചു; കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; വീട്ടിലേയ്ക്ക് ഓടിക്കയറിയ പ്രതി ഉത്തരത്തിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു; കഴുത്തിലെ കുരുക്കെടുത്ത് പ്രതിയെ രക്ഷപെടുത്തിയത് ഭാര്യയും മക്കളും ചേർന്ന്; നാടകീയ സംഭവങ്ങൾ ചങ്ങനാശേരി തൃക്കൊടിത്താനത്ത്

മദ്യലഹരിയിൽ പന്ത്രണ്ടു വയസുകാരിയെ കടന്നു പിടിച്ചു; കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; വീട്ടിലേയ്ക്ക് ഓടിക്കയറിയ പ്രതി ഉത്തരത്തിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചു; കഴുത്തിലെ കുരുക്കെടുത്ത് പ്രതിയെ രക്ഷപെടുത്തിയത് ഭാര്യയും മക്കളും ചേർന്ന്; നാടകീയ സംഭവങ്ങൾ ചങ്ങനാശേരി തൃക്കൊടിത്താനത്ത്

ക്രൈം ഡെസ്‌ക്

 

 

തൃക്കൊടിത്താനം: വീട്ടിൽ തനിച്ചിരുന്ന പന്ത്രണ്ടു വയസുകാരിയെ മദ്യലഹരിയിൽ കടന്നു പിടിച്ച ശേഷം ആത്മഹത്യചെയ്യാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. തൃക്കൊടിത്താനം സ്വദേശി ബാബുവിനെയാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പീഡന ശ്രമത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതി, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പൊലീസ് നടപടിയെടുത്തത്.

 

 

തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷമാണ് പ്രതിയായ ബാബു വീട്ടിലേയ്ക്കു എത്തിയത്. ഈ സമയത്താണ് സമീപത്തെ വീട്ടിലെ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയത്. പ്രതിയായ ബാബു കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ ഇവിടെ പെൺകുട്ടിയും, സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മനസിലാക്കിയ പ്രതി ആദ്യം സഹോദരനെ വീട്ടിൽ നിന്നും മറ്റൊരു ബന്ധുവിന്റെ വീട്ടിലേയ്ക്കു പറഞ്ഞയച്ചു. തുടർന്ന്, പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ച ശേഷം ഇയാൾ കുട്ടിയെ മുറിയ്ക്കുള്ളിലേയ്ക്കു പിടിച്ചു വലിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇതോടെയാണ് കുട്ടി നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന്, നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതിയായ ബാബു അടുക്കളയിലൂടെ ഓടിരക്ഷപെട്ടു. പിന്നീട് , നേരെ വീട്ടിലേയ്ക്കു ഓടിക്കയറി. തുടർന്ന് വീടിനുള്ളിലെ ഉത്തരത്തിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ബാബു കെട്ടിത്തൂങ്ങിയത് കണ്ട് ഓടിയെത്തിയ ഭാര്യയും മക്കളും ചേർന്ന് കഴുത്തിലെ കെട്ട് അറുത്തുമാറ്റി. തുടർന്ന്, ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ തൃക്കൊടിത്താനം പോലീസ് വൈകുന്നേരം ആറരയോടെ ഇയാളെ കസ്റ്റഡി യിലെടുത്തു. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.