മദ്യലഹരിയിൽ പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം: കട്ടപ്പന സിഐയ്ക്ക് സസ്‌പെൻഷൻ; സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാണിച്ചെന്ന പരാതിയിൽ സിഐയ്ക്ക് സസ്‌പെൻഷൻ . കട്ടപ്പന സിഐ അനിൽകുമാറിനെയാണ് സസ്‌പെൻഡു ചെയ്തത്.

 

 

സിവിൽ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.സംഭവ സമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

മുപ്പതു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്റ്റേഷനിൽ എത്തിയതോടെ കട്ടപ്പന സ്റ്റേഷനിലെ പൊലീസുകാരും പിന്നാലെ വന്ന സി.ഐയും ചേർന്ന് മർദിച്ചെതായും പരാതിയിൽ ഉന്നയിക്കുന്നു. സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐയെ സസ്‌പെൻഡ് ചെയ്തത്.