സെൻകുമാറിന് പിന്നിൽ സംഘമുണ്ട്: മുൻ ഡിജിപിയുടെ വാക്കുകൾക്ക് വില നൽകുന്നു : സെൻകുമാറിന് കട്ട സപ്പോർട്ടുമായി കെ സുരേന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേന്ദ്രമന്ത്രിയെ വിമർശിച്ച ടിപി സെൻകുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . ടിപി സെൻകുമാർ രാഷ്ട്രീയക്കാരനല്ലെന്നും മറ്റ് പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നയാളാണ് അദ്ദേഹമെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
‘ സെൻകുമാർ കേരളത്തിൽ അംഗീകാരമുള്ളയാളാണ്. അദ്ദേഹത്തിന്റെ സേവനം മെച്ചപ്പെട്ടതാണെന്നും സെൻകുമാറിന്റെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും സംഘപരിവാർ പ്രസ്ഥാനങ്ങൾ വില നൽകുന്നുണ്ടെന്നും’ അദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ടി പി സെൻകുമാർ ഫെയ്സ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. തന്നെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ വി മുരളീധരൻ ടി പി സെൻകുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞിരുന്നു. തനിക്കൊപ്പം ശ്രീനാരായണീയർ ഉണ്ടാകുമെന്നും വി മുരളീധരന്റെ പ്രസ്താവന തന്നെ ബാധിക്കില്ലെന്നും സെൻകുമാർ വ്യക്തമാക്കിയിരുന്നു .