video
play-sharp-fill
ബിൻസയുടെ ജീവിതം സിനിമ കഥകളെ വെല്ലുന്നത്: രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം ആദ്യ ഭർത്താവ് ഒഴിവാക്കി; പിന്നീട് സാമ്പത്തികമായി ഉയർന്ന യുവാവുമായി അടുത്തു ഇയാളുടെ പണം തീർന്നതോടെ ബിൻസ ഇയാളെ ഒഴിവാക്കി; തുടർന്ന് പണം കണ്ടെത്താൻ അനാശാസ്യം മാർഗമാക്കി

ബിൻസയുടെ ജീവിതം സിനിമ കഥകളെ വെല്ലുന്നത്: രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം ആദ്യ ഭർത്താവ് ഒഴിവാക്കി; പിന്നീട് സാമ്പത്തികമായി ഉയർന്ന യുവാവുമായി അടുത്തു ഇയാളുടെ പണം തീർന്നതോടെ ബിൻസ ഇയാളെ ഒഴിവാക്കി; തുടർന്ന് പണം കണ്ടെത്താൻ അനാശാസ്യം മാർഗമാക്കി

സ്വന്തം ലേഖകൻ

 

 

 

മലപ്പുറം: മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാൻ എടക്കരയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വീട്ടുടമസ്ഥ ബിൻസയുടെ ജീവിതം സിനിമ കഥകളെ വെല്ലുന്നത്. ഗവ. ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവിനൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയായ ബിൻസ ആദ്യം എടക്കരയിൽ വരുന്നത്. ആദ്യ ഭർത്താവിനൊപ്പം എടക്കരയിൽ താമസമാക്കിയ ബിൻസയുടെ ജീവിതം നിഗൂഢതകളുടെ കൂടാരമായിരുന്നു. എന്നാൽ ബിൻസയുടെ രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം ഈ ബന്ധത്തിന് അധികം മുന്നോട്ടു പോയില്ല.

 

 

 

ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും ആ കുട്ടി നിലവിൽ ഭർത്താവിന്റെ സംരക്ഷണയിലാണ്. അതിനു ശേഷം എടക്കര സ്വദേശിയായ മറ്റൊരു യുവാവുമായി ബിൻസ അടുത്തു. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന യുവാവിന്റെ ലക്ഷക്കണക്കിന് രൂപയാണ് ബിൻസ പൊടിപൊടിച്ചു. ഈ ബന്ധത്തിലും ഒരു കുഞ്ഞുണ്ട്. പണം എല്ലാം തീർന്നതോടെ ഇയാളെയും ബിൻസാ കൈവിട്ടു. പിന്നീട് പണം ഉണ്ടാക്കാൻ തമ്പുരാൻകുന്നിലെ വീട് കേന്ദ്രീകരിച്ചായി ബിൻസയുടെ അനാശാസ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

രാത്രിയും പകലുമായി ഇവിടേയ്ക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ സംശയം പ്രകടിപ്പിച്ച നാട്ടുകാരെ ഒതുക്കാൻ കള്ളക്കേസുകൾ ഉണ്ടാക്കി. ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ഇവർ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനായി വീടിന് മുന്നിൽ സിസിടിവി പോലും സ്ഥാപിച്ചു. സിസിടിവിയിൽ പെട്ടാൽ കേസിൽപെടുമെന്ന് ഭയന്ന് ആ വീടിന് മുന്നിലൂടെ പോകാൻ നാട്ടുകാർക്കും ഭയമായി.

 

 

 

 

ബിൻസ സ്ഥിരമായി മദ്യപിച്ചിരുന്നു. ഒപ്പം കഞ്ചാവടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. വീട്ടിൽ പാചകം പോലും ഇല്ലായിരുന്നുവത്രെ. മിക്ക ദിവസങ്ങളിലും ഹോട്ടലുകളിൽനിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിൻസയുടെ വീട്ടിൽ ജോലിക്കെത്തുന്നത്. മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടിൽ താമസിപ്പിച്ചു എന്നാൽ ജനുവരി 20 ന് ബിൻസയുടെ വീട്ടിൽ ജോലിക്കെത്തിയ ദിവസം മുതൽ ക്രൂരമായ പീഡനമാണ് യുവതി അനുഭവിച്ചത്.

 

 

 

ബിൻസ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ വാതിൽ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനോടകം തന്നെ ഇടപാടുകാരായെത്തുന്നവർ പെൺകുട്ടിയെ പീഡനത്തിനിരയാക്കും. വീട്ടിൽനിന്ന് പുറത്തിറങ്ങാനോ ബന്ധുക്കളുമായി ബന്ധപ്പെടാനോ യുവതിയെ അനുവദിച്ചിരുന്നില്ല. ഇതിനിടെ യുവതിയെ എറണാകുളത്തേക്ക് കൊണ്ടുപോയും പീഡനത്തിനിരയാക്കി. ഇപ്പോൾ അറസ്റ്റിലായ ഷെമീറും മുഹമ്മദ് ഷാനും ഇവിടെവെച്ചും യുവതിയെ പീഡിപ്പിച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളെ പറഞ്ഞത്.

 

 

 

തുടർന്ന് ബന്ധുക്കൾക്കൊപ്പം എത്തി പൊലീസിൽ പരാതി നൽകി. ഫെബ്രുവരി 17ന് ഇവർ പോലീസിൽ പരാതി നൽകി. രണ്ടുദിവസത്തിനുള്ളിൽ തന്നെ എടക്കര പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബിൻസയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കൽ ഷെമീർ(21), ചുള്ളിയോട് പറമ്ബിൽ മുഹമ്മദ് ഷാൻ(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതി റിമാൻഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാൽ ബിൻസയെ കണ്ണൂർ സെൻട്രൽ ജയിലിലാണ്.