play-sharp-fill
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തി

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തി

സ്വന്തം ലേഖകൻ

കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാനപാതയിൽ കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി വനത്തിനോട് ചേർന്ന് പാതയോരത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തി. മുപ്പത്തെട്ടടി പാലത്തിനുസമീപം വഴിയാത്രക്കാരാണ് വൃത്തിയായി പൊതിഞ്ഞ കവർ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോൾ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിൽ വിവരമറിയിച്ചു. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറി?െൻറ നേതൃത്വത്തിൽ വെടിയുണ്ടകൾ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.


 

 

 

അഞ്ചൽ വനം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശമാണിത്. തിരകൾ ഉപയോഗ യോഗ്യമായവയാണോ, ഏതുതരം തോക്കിൽ ഉപയോഗിക്കുന്നവയാണ് എന്നീ കാര്യങ്ങളറിയാൻ ഫോറൻസിക്, സാങ്കേതിക വിദഗ്ധരുടെ സഹായം തേടി. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം കുളത്തൂപ്പുഴ പൊലീസും സ്‌പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ലൈസൻസുള്ള തോക്കുടമകളോടും വിവരം തിരക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ഇതിനുപിന്നാലെ, ഇരിട്ടി വീരാജ്‌പേട്ടയിൽനിന്ന് കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 നാടൻ തോക്കിൻതിരകളുമായി തില്ലങ്കേരി സ്വദേശി കെ. പ്രമോദ് പിടിയിലായിരുന്നു.