play-sharp-fill
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ: കേരളത്തിൽ ഹർത്താൽ : എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ: കേരളത്തിൽ ഹർത്താൽ : എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സംവരണം അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്താൻ സർക്കാരിനോടു നിർദ്ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. കേരളത്തിൽ ബന്ദ് ഹർത്താലായി മാറുമെന്നാണ് സൂചന. കാരണം എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ ബന്ദിനെ പിന്തുണച്ചത് കേരളത്തിലെ ഹർത്താൽ ആചരിക്കും.


 

 

 

ഭാരത് ബന്ദിന്റെ ഭാഗമായി എസ്ഡിപിഐയെ കൂടാതെ സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വർഗ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ ആർ സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറൽ സെക്രട്ടറി എ കെ സജീവ്, എൻഡിഎൽഎഫ് സെക്രട്ടറി അഡ്വ. പി ഒ ജോൺ, ഭീം ആർമി ചീഫ് സുധ ഇരവിപേരൂർ, കേരള ചേരമർ ഹിന്ദു അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് പി തങ്കപ്പൻ, കെഡിപി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറൽ സെക്രട്ടറി സി ജെ തങ്കച്ചൻ, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കൺവീനർ എം ഡി തോമസ്, എൻഡിഎൽഎഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവരാണ് കേരളത്തിലെ ഹർത്താലിനെ പിന്തുണച്ചു കൊണ്ടു രംഗത്ത് എത്തി.

 

 

 

 

സംവരണം അവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കുന്നതിനും നിഷേധനിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും വേണ്ടി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് 23 ന് നടത്തുന്ന ഭാരത് ബന്ദിന് എസ്ഡിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി വാർത്താകുറിപ്പിൽ അറിയിച്ചു.

 

 

 

 

സർക്കാർ സർവീസിൽ ഉദ്യോഗക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കേണ്ടതില്ലെന്ന സുപ്രിംകോടതി വിധി സാമൂഹിക നീതിയുടെ നിഷേധമാണ്. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക സംവരണത്തെ അട്ടിമറിച്ച കേന്ദ്രസർക്കാർ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നത സ്ഥാനങ്ങളിൽ നിന്നു തുടച്ചുനീക്കാനുള്ള തീവ്രശ്രമത്തിലാണ്. സവർണ ജാതി മേൽക്കോയ്മയെ താലോലിക്കുന്ന ബിജെപി സർക്കാർ അതുകൊണ്ടുതന്നെയാണ് സുപ്രിം കോടതി വിധിയിൽ മൗനം പാലിക്കുന്നതെന്നും ആക്ഷേപം.