മരട് ഫ്‌ളാറ്റ് അഴിമതി കേസ് : അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

കൊച്ചി: മരട് ഫ്‌ലാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എറണാകുളം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം അഡിഷണൽ എസ്.പിയായി ആണ് സ്ഥല മാറ്റം. ഫ്‌ളാറ്റ് അഴിമതി കേസ് അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് സ്ഥാന കയറ്റം നൽകി പുതിയ ചുമതല നൽകിയത്.

സിപിഎം നേതാവ് കെഎ ദേവസി അടക്കമുള്ളവരുടെ പങ്കാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മരട് ഫ്‌ളാറ്റ് അഴിമതി കേസിൽ ഇതുവരെ ഫ്‌ളാറ്റ് നിർമാതാക്കളായ രണ്ട് പേരും, മുൻ മരട് പഞ്ചായത്ത് സക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ക്ലർക്ക് ജയറാം, ജൂനിയർ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരടക്കം അറസ്റ്റിലായി്. ഇവരുടെ രഹസ്യ മൊഴിയിലും സിപിഎം നേതാവ് കെഎ ദേവസിയ്‌ക്കെതിരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group