play-sharp-fill
നിർഭയ വധക്കേസ് : പ്രതികളിലൊരാൾക്ക് മാനസിക രോഗമെന്ന് ഹർജി; സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല;  വധശിക്ഷ വൈകിപ്പിക്കാൻ നീക്കം തുടരുന്നു

നിർഭയ വധക്കേസ് : പ്രതികളിലൊരാൾക്ക് മാനസിക രോഗമെന്ന് ഹർജി; സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല;  വധശിക്ഷ വൈകിപ്പിക്കാൻ നീക്കം തുടരുന്നു

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയ വധക്കേസിലെ പ്രതിയായ വിനയ് ശർമ്മയ്ക്ക് മാനസിക രോഗമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എ പി സിങ് കോടതിയിൽ ഹർജി നൽകി. വിനയ് ശർമ്മയ്ക്ക് സ്‌കീസോഫ്രീനിയ ആണെന്നും സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും അതുകൊണ്ട് വിദഗ്ധ ചികിത്സ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ പുതിയ ഹർജി വധശിക്ഷ കാത്തുകഴിയുന്ന പ്രതികൾക്ക് ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം .


 

 

ഇതിനെ തുടർന്ന് ഡൽഹി കോടതി തീഹാർ ജയിൽ അധികൃതരോട് വിശദീകരണം തേടി. എന്നാൽ വിനയ് ശർമ്മയ്ക്ക് മാനസിക രോഗമില്ലെന്നും ഹർജിയിലേത് നുണകളുടെ കൂമ്പാരമാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. വിനയ് ശർമ്മയെ ജയിൽ ഡോക്ടർമാർ പരിശോധിച്ച് മാനസിക രോഗമില്ലെന്ന് റപ്പോർട്ട് നൽകി. അദ്ദേഹത്തിന്റെ മെഡിക്കൽ ഹിസ്റ്ററിയിലും അദ്ദേഹത്തിന് ഇത്തരത്തിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

വിനയ് ശർമ്മ അടുത്തിടെ ജയിലിൽ നിന്നും രണ്ട് ഫോൺ കോൾ ചെയ്തിരുന്നു. ഒന്ന് അമ്മയ്ക്കും മറ്റൊന്ന് അഭിഭാഷകനുമാണ്. അതുകൊണ്ടുതന്നെ വിനയ് ശർമ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന വാദം തെറ്റാണെന്ന് ഇർഫാൻ അഹമ്മദ് പറഞ്ഞു. വിനയ് ശർമ്മ സ്വന്തമായി സെല്ലിലെ ഭിത്തിയിൽ തലയിടിച്ചാണ് പരിക്കുണ്ടാക്കിയത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും ഇർഫാൻ അഹമ്മദ് പറഞ്ഞു. ദൃശ്യങ്ങളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു.

 

 

 

 

ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചു. അതിനിടെ നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി കുറ്റവാളികൾക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ഒരുക്കിയതായി തിഹാർ ജയിൽ അധികൃതർ പറഞ്ഞു. മുകേഷ് സിങ്, പവൻ ഗുപ്ത എന്നിവർ ഈ മാസം ആദ്യം കുടുംബാംഗങ്ങളെ കണ്ടു. അക്ഷയ് താക്കൂർ, വിനയ് ശർമ എന്നിവർക്ക് ഉടൻ ബന്ധുക്കളെ കാണാനാകും. ഇതിനായി ഇവരുടെ വീട്ടുകാർക്ക് കത്തയച്ചതായും ജയിൽ അധികൃതർ വ്യക്തമാക്കി.

 

 

 

കേസിലെ മറ്റൊരു പ്രതിയായ പവൻ ഗുപ്ത അഭിഭാഷകനെ കാണാൻ വിസമ്മതിച്ചു. പവൻഗുപ്ത ഇതുവരെ ദയാഹർജിയും നൽകിയിട്ടില്ല. അതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ആരാച്ചാരെ, ശിക്ഷ നടപ്പാക്കുന്ന മാർച്ച് മൂന്നിന് രണ്ടു ദിവസം മുമ്പ് ജയിലിൽ എത്തിക്കണമെന്ന് ഉത്തർപ്രദേശ് ജയിൽ വകുപ്പിന് തീഹാർ ജയിൽ അധികൃതർ കത്തയച്ചു. വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് ജയിൽ അധികൃതർ.

 

 

 

 

ഫെബ്രുവരി 16ന് വിനയ് ശർമ്മ ജയിലിലെ സെല്ലിൽ തലയിടിച്ച് പരിക്കുണ്ടാക്കിയ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറുമണിയ്ക്ക് തൂക്കിലേറ്റാനാണ് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.