സംസ്ഥാനത്ത് ഞായറാഴ്ച ഹർത്താൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും ഹർത്താൽ. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഞാറാഴ്ച ഹർത്താൽ നടത്തുന്നത്. ഞായറാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം
ആറു വരെയാണ് ഹർത്താൽ.
പട്ടികജാതി പട്ടികവർഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും സംവരണ വിഷയത്തിൽ പാർലമെന്റിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ടുകൊണ്ടും ആണ് ഹർത്താൽ.വിവിധ പട്ടികജാതി – പട്ടിക വർഗ സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ആർ സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എ .കെ .സി .എച്ച് .എം .എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. രാജു, ജനറൽ സെക്രട്ടറി എ .കെ സജീവ്, എൻ ഡി എൽ എഫ് സെക്രട്ടറി അഡ്വ. പി .ഒ ജോൺ, ഭീം ആർമി ചീഫ് സുധ ഇരവിപേരൂർ, കേരള ചേരമർ ഹിന്ദു അസോസിയേഷൻ ജനറൽ സെക്രട്ടറി സരേഷ് പി തങ്കപ്പൻ, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ. പി. എം. എസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറൽ സെക്രട്ടറി സി ജെ തങ്കച്ചൻ, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കൺവീനർ എം ഡി തോമസ്, എൻഡിഎൽഎഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.