video
play-sharp-fill

ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ ആദിവാസി കോളനിയിലെ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ ആദിവാസി കോളനിയിലെ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖ പ്രസവം

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്ന യാത്രമദ്ധ്യേ ആദിവാസി കോളനിയിലെ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം. പോങ്ങൻചുവട് ആദിവാസി കോളനിയിലെ സതീഷിന്റെ ഭാര്യ മാളുവാണ് ആശുപത്രിയിലേക്കുള്ള വഴിയിൽ ഒട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

പ്രസവം ഓട്ടോറിക്ഷയിൽ വച്ചായിരുന്നെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഓട്ടോറിക്ഷയിൽ വച്ച് യുവതി പ്രസവിച്ച വിവരം അറിയിച്ചതിനെത്തുടർന്ന് വടാട്ടുപാറയിലെ മെഡിക്കൽ ക്യാംപിൽ നിന്ന് നഴ്‌സുമാർ എത്തി പ്രഥമശുശ്രൂഷ നൽകുകയായിരുന്നു. പിന്നീട് മാളുവിനെയും കുഞ്ഞിനെയും ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ ശാന്തയും ഭർത്താവ് സതീഷും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ എത്തണമെന്നു പറഞ്ഞിരുന്നെങ്കിലും ഇവർ എത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടമലയാറിൽ നിന്നു പോങ്ങൻചുവട് കോളനിയിലേക്കു പോകുന്ന ഏഴ് കിലോമീറ്റർ വനപാതയിലുള്ള വൈശാലി ഗുഹയിൽ വച്ചാണ് മാളു കുഞ്ഞിന് ജന്മം നൽകിയത്.