play-sharp-fill
അഭ്യൂഹങ്ങൾക്ക് വിട കുട്ടനാട്ടിൽ എൻ.സി.പി തന്നെ മത്സരിക്കും: സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരനെത്തുമെന്ന് സൂചന

അഭ്യൂഹങ്ങൾക്ക് വിട കുട്ടനാട്ടിൽ എൻ.സി.പി തന്നെ മത്സരിക്കും: സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരനെത്തുമെന്ന് സൂചന

സ്വന്തം ലേഖകൻ

ആലപ്പുഴ: അഭ്യൂഹങ്ങൾക്ക് വിട കുട്ടനാട്ടിൽ എൻ.സി.പി തന്നെ മത്സരിക്കും. സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരനെന്ന് സൂചന . തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വേളയിൽ ഇടത് മുന്നണിയുടെ സീറ്റ് എൻസിപിക്കെന്ന് ഉറപ്പിച്ചു. എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ഇടതു മുന്നണിയുടെ തീരുമാനം.

 

 

അതേസമയം, എൻസിപി സ്ഥാനാർത്ഥിയാകുന്നത് അന്തരിച്ച എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസായിരിക്കും എന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് എൻസിപിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

തിങ്കളാഴ്ച ചേരുന്ന എൻസിപി യോഗത്തിന് ശേഷം സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം വ്യക്തമാകും.
നേരത്തെ കുട്ടനാട് സീറ്റ് എൻസിപിയിൽ നിന്ന് സിപിഎം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. തുടർന്നാണ് ഇപ്പോൾ തീരുമാനവുമായി ഇടത് മുന്നണി രംഗത്ത് എത്തിയിരിക്കുന്നത്.

 

 

കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം തുടരുകയാണ്. കേരള കോൺഗ്രസ് മത്സരിച്ച് വന്ന സീറ്റ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനം അതിന് ആവശ്യമായ ചർച്ചകൾ നടത്താൻ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ചുമതല