play-sharp-fill
ബാറുകൾ ഇനി മുതൽ പുലർച്ചെ ഒരു മണി വരെ തുറക്കും; ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയും

ബാറുകൾ ഇനി മുതൽ പുലർച്ചെ ഒരു മണി വരെ തുറക്കും; ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയും

സ്വന്തം ലേഖകൻ

ചണ്ഡീഗഢ്: ബാറുകൾ ഇനി മുതൽ പുലർച്ചെ ഒരു മണി വരെ് തുറക്കും ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയ്ക്കും. ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകൾ ഇനി മുതൽ പുലർച്ചെ ഒരു മണി വരെ തുറക്കുന്നത്.


 

 

കൂടാതെ ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയ്ക്കുകയും മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ലൈസൻസ് ഫീസിൽ ഇളവുവരുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

11 മണിവരെയാണ് നിലവിൽ നഗരങ്ങളിലെ ബാറുകളുടെ പ്രവർത്തനസമയം. ഇത് രണ്ട് മണിക്കൂർകൂടി നീട്ടി പുലർച്ചെ ഒരു മണിവരെയാക്കുകയായിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബാറുടമകൾ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാർഷിക ലൈസൻസ് ഫീസ് അടയ്ക്കണം.

 

 

വ്യാഴാഴ്ച മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് പുതിയ മദ്യനയം സംബന്ധിച്ച തീരുമാനം എടുത്തത്. പുതിയ നിയമം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. എല്ലാത്തരം മദ്യത്തിന്റെയും എക്സൈസ് ഡ്യൂട്ടിയിലും ഇളവും വരുത്തിയിട്ടുണ്ട്.