play-sharp-fill
കോയമ്പത്തൂർ അവിനാശിയിൽ ആകെ മരിച്ചവർ 19 പേർ അതിൽ 18 പേരും മലയാളികൾ : ഇരുപതോളം പേർക്ക് പരിക്കേറ്റു; കണ്ടെയ്‌നർ ലോറി ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; ലോറി ഡ്രൈവർ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം

കോയമ്പത്തൂർ അവിനാശിയിൽ ആകെ മരിച്ചവർ 19 പേർ അതിൽ 18 പേരും മലയാളികൾ : ഇരുപതോളം പേർക്ക് പരിക്കേറ്റു; കണ്ടെയ്‌നർ ലോറി ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; ലോറി ഡ്രൈവർ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികൾ. ഇരുപതോളം പേർക്കു പരിക്കേറ്റു.


 

 

 

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോഷാന, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്‌മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്‌നി റാഫേൽ (39),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, തങ്കച്ചൻ കെ.എ (40) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കർണാടകയിലെ തുംകൂർ സ്വദേശി കിരൺ കുമാർ എം.എസ് (33) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്ബാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരാണ മരിച്ചത്.

.

തിരുപ്പൂരിൽ അപകടത്തിൽ മരിച്ചവർ ഏറെയും ബസിൻറെ വലതുവശത്ത് ഇരുന്നവവരാണ്. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ലോറി ഡിവൈഡർ തകർത്തു മറുവശത്തുകൂടി പോയ ബസിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. ബസിൽ ഇടതുഭാഗത്ത് ഇരുന്നവർക്കു നേരിയ പരിക്കാണ് ഏറ്റത്. അപകടം നടക്കുമ്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു.

 

ബസിൻറെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചില സീറ്റുകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. അറസ്റ്റിൽ. അപകടമുണ്ടായ സമയത്ത് ഓടി രക്ഷപ്പെട്ട കണ്ടെയ്‌നർ ലോറി ഡ്രൈവർ പിന്നീട് പൂണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്.

 

 

 

19 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു കാരണം ലോറി ഡ്രൈവർ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം. ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസിൽ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആർടിഒ അറിയിച്ചു. പുലർച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുവന്ന ബസിൽ കൊച്ചിയിൽനിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്.

 

പരുക്കേറ്റവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡുകളിൽനിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

 

 

 

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനിൽകുമാറും തിരുപ്പൂരിലെത്തി. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് അവിനാശിയിലെത്തിയ മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.