video
play-sharp-fill
കേരള കോൺഗ്രസ് ലയന തർക്കം: ജോണി നെല്ലൂരിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി എം സി സെബാസ്റ്റ്യൻ; യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപണം

കേരള കോൺഗ്രസ് ലയന തർക്കം: ജോണി നെല്ലൂരിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി എം സി സെബാസ്റ്റ്യൻ; യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപണം

സ്വന്തം ലേഖകൻ

വയനാട്: ജോണി നെല്ലൂരിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം സി സെബാസ്റ്റ്യൻ . യുഡിഎഫിനെ ദുർബലപ്പെടുത്താൻ ജോണി നെല്ലൂർ ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപണവുമായിയാണ് രംഗത്തെത്തിയിരിക്കുന്നത്.

 

സമനില തെറ്റിയത് പോലെയാണ് ജോണി നെല്ലൂരിൻറെ പെരുമാറ്റ രീതികൾ . പാർട്ടി ഒറ്റക്കെട്ടായി അനൂപ് ജേക്കബിനൊപ്പമാണ് . നാളത്തെ സംസ്ഥാന കമ്മിറ്റിയോടെ ഇത് വ്യക്തമാകുമെന്നും എം സി സെബാസ്റ്റ്യൻ പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കേരള കോൺഗ്രസ് ജേക്കബിനെ പിളർപ്പിലേക്കെത്തിക്കാനുള്ള കാരണം . ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പുറകോട്ടു പോയതോടെയാണ് ജേക്കബ് വിഭാഗം നേതാക്കൾ തമ്മിലുള്ള ഭിന്നത ശക്തമായത്. അതേസമയം , ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിൻറെ തീരുമാനമെന്നാണ് സൂചന.