video
play-sharp-fill

ഏറ്റുമാനൂരിൽ പോക്‌സോ കേസിൽ കുടുങ്ങിയ സംഗീത അദ്ധ്യാപകൻ തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് പക പോക്കാൻ സഹ പ്രവർത്തകർ പോക്‌സോ കേസിൽ കുടുക്കിയ അദ്ധ്യാപകൻ

ഏറ്റുമാനൂരിൽ പോക്‌സോ കേസിൽ കുടുങ്ങിയ സംഗീത അദ്ധ്യാപകൻ തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് പക പോക്കാൻ സഹ പ്രവർത്തകർ പോക്‌സോ കേസിൽ കുടുക്കിയ അദ്ധ്യാപകൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പകപോകുന്നതിനായി സഹപ്രവർത്തകർ വ്യാജക്കേസിൽ കുടുക്കിയ സംഗീത അദ്ധ്യാപകൻ തൂങ്ങി മരിച്ചു. ഏറ്റുമാനൂർ സ്‌കൂളിലെ സംഗീത അദ്ധ്യാപകൻ വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു(51)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം പഴയ ചുടുകാട്ടിൽ കശുമാവിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ പഴയ ചുടുകാട്ടിൽ മൃതദേഹം തൂങ്ങി നിൽക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരാണ് വിവരം വൈക്കം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം നവംബറിലാണ് ദളിത് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്‌സോ ആക്ട് ചുമത്തി അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇദ്ദേഹം പിന്നീട് റിമാൻഡിൽ ആകുകയും ചെയ്തിരുന്നു. കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയത്. ദിവസങ്ങളോളം ഇദ്ദേഹം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

എന്നാൽ, അദ്യം കുട്ടികൾ പരാതി നൽകിയെങ്കിലും പ്രഥമാധ്യാപകൻ നടപടിയെടുക്കാൻ തയ്യാറായില്ലെന്നാരോപിച്ച് കുട്ടികളുടെ മാതാപിതാക്കൾ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന്, കേസ് അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈ.എസ്.പിയ്ക്കു കൈമാറി. തുടർന്ന് കേസ് അന്വേഷിച്ച ഇദ്ദേഹം അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.

അദ്ധ്്യാപകൻ റിമാൻഡിലായതിനു പിന്നാലെ സ്‌കൂളിൽ പരാതിക്കാരായ വിദ്യാർത്ഥികൾ എത്താതെയായിരുന്നു. ഇതോടെയാണ് സംഭവത്തിനു പിന്നിൽ അന്വേഷണം ആരംഭിച്ചത്. അദ്ധ്യാപകനെ വ്യാജ പരാതി നൽകി സഹപ്രവർത്തകർ തന്നെ കുടുക്കുകയായിരുന്നു എന്നതായിരുന്നു ലഭിച്ച സൂചന. തുടർന്ന്, അദ്ധ്യാപകരെ കൂട്ടത്തോടെ തന്നെ ഇവിടെ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.