രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡ സംഘം മുക്കിയ വിവരാവകാശ അപേക്ഷ പുറത്തെടുക്കാൻ നഗരസഭ അദ്ധ്യക്ഷ ഇടപെട്ടു; കയ്യേറ്റക്കാർക്കെതിരായ വിവരാവകാശ അപേക്ഷ പരിശോധിക്കാൻ നിർദേശം

Spread the love
  • സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ ഉദ്യോഗസ്ഥരും രാഷ്ട്രീയ ലോബിയും ചേർന്ന് മുക്കിയ വിവരാവകാശ അപേക്ഷ പുറത്തെടുക്കാൻ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഇടപെടുന്നു. നഗരമധ്യത്തിൽ അനധികൃതമായി റോഡ് കയ്യേറി കെട്ടിടം നിർമ്മിച്ച കയ്യേറ്റക്കാർക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വിവരാവകാശ അപേക്ഷയാണ് മാസങ്ങളായി നഗരസഭ അധികൃതർ മുക്കി വച്ചത്.

കോട്ടയം നഗരമധ്യത്തിലെ ടിബി റോഡിൽ വൃന്ദാവൻ കോപ്ലക്‌സും , ഇതിനു സമീപത്തു പ്രവർത്തിക്കുന്ന ടി.ജി ടവറിലെ തൃശൂർ ഗോൾഡ് എന്നീ സ്ഥാപനങ്ങളുടെ കയ്യേറ്റം സംബന്ധിച്ചാണ് തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പച്ചത്. ഇവർക്കെതിരെയുള്ള നടപടികളെപ്പറ്റി അന്വേഷിക്കുന്നതിനായി കഴിഞ്ഞ വർഷം ആഗസ്റ്റ് 21 നാണ് തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

ഇതിനു മുൻപു അനധികൃത നിർമ്മാണങ്ങൾക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ പരാതി നില നിൽക്കെയാണ് വിവരാവകാര അപേക്ഷ നൽകിയത്. എന്നാൽ പരാതി പോലെ തന്നെ വിവരാവകാശ അപേക്ഷയും നഗരസഭയിലെ ഗൂഡ സംഘം മൂക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസമായി അപേക്ഷ വൈകിപ്പിച്ചത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന വിവരാവകാശ അപേക്ഷ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് തേർഡ് ഐ ന്യൂസ് ലൈവിന് നൽകി. തുടർന്ന് അപേക്ഷ പരിഗണിച്ച് അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭ സെക്രട്ടറിയ്ക്ക് നിർദേശവും നൽകിയിട്ടുണ്ട്.

വൃന്ദാവൻ കോംപ്ലക്‌സിലെ വൃന്ദാവൻ, ടി.ജി ടവറിലെ തൃശൂർ ഗോൾഡ് എന്നീ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയോ…? ഇവർക്കെതിരെ നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു..? ഇവരുടേത് അനധികൃത കയ്യേറ്റമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ..? ഉണ്ടെങ്കിൽ എന്ത് നടപടി സ്വീകരിച്ചു…? തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇതിനിടെ വൃന്ദാവൻ കോംപ്ലക്സിൻ്റേയും ടി ജി ടവറിൻ്റേയും അനധികൃത കൈയ്യേറ്റത്തിനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്