play-sharp-fill
കെ.എം മാണിസ്മൃതിസംഗമം ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

കെ.എം മാണിസ്മൃതിസംഗമം ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ഏപ്രില്‍ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തില്‍ ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കെ.എം മാണി സ്മൃതി സംഗമത്തിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.


നിയോജകമണ്ഡലം ജനറല്‍ബോഡി യോഗങ്ങള്‍ക്ക് ശേഷം നടന്നുവരുന്ന മണ്ഡലം, വാര്‍ഡ് കണ്‍വന്‍ഷനുകള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കാനും, തുടര്‍ന്നു ജില്ലയിലെ 1071 വാര്‍ഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ പാലായില്‍ നിന്നും തുടക്കം കുറിച്ച കുടുംബയോഗങ്ങള്‍ മാര്‍ച്ച് 20 നുള്ളില്‍ പൂര്‍ത്തീകരിക്കാൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സ്മൃതിസംഗമത്തിനു മുന്നോടിയായി ഏപ്രില്‍ ആദ്യവാരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എം മാണിഛായാചിത്ര പ്രയാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഫെബ്രുവരി 20 ന് മൂന്നുമണിക്ക് സാഹിത്യപ്രവര്‍ത്തക സംഘം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സമ്പൂര്‍ണ്ണ ജനറല്‍ ബോഡി യോഗം ചര്‍ച്ചചെയ്തു തീരുമാനിക്കും.

യോഗം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി, ഡോ.എന്‍.ജയരാജ് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ സംസ്ഥാന ജില്ലാ നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കും.