video
play-sharp-fill
പ്രളയത്തെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കും: യുവജനക്ഷേമ ബോർഡ്

പ്രളയത്തെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കും: യുവജനക്ഷേമ ബോർഡ്

സ്വന്തം ലേഖകൻ

സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള വോളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സ്, കുമരകം എസ്.എൻ കോളജ് എൻ.എസ്.എസ് യൂണിറ്റ് 81, മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി എന്നിവയുടെ സഹകരണത്തോടെ പ്രളയത്തെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതിൽ ആശയ രൂപികരണ യോഗം കുമരകം എസ്.എൻ കോളജ് ഹാളിൽ ചേർന്നു.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡംഗം സന്തോഷ് കാലാ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ മിഥുൻ.കെ സ്വാഗതമാശംസിച്ചു. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കുമരകം എസ്.എൻ കോളജ് അസി.പ്രൊഫ. അരുൺ കെ. ശശീന്ദ്രൻ ആശയാവതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന യുവജനക്ഷേമ ബോർഡംഗം പ്രവീൺ എസ്.ജി, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്ര ബോസ്, കുമരകം എസ്.എൻ കോളജ് പ്രിൻസിപ്പാൾ ഡോ.സുധീർ ജി.ടി, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റീനാമോൾ എസ്, ജില്ലാ യൂത്ത് ഇൻഫർമേഷൻ ഓഫീസർ ലൈജു റ്റി.എസ് തുടങ്ങിയവർ സംസാരിച്ചു.